Gulf

ഇന്ന് ലോക കാന്‍സര്‍ ദിനം; ഇത് മാറാരോഗമല്ലെന്ന് വിദഗ്ധര്‍

രോഗം ബാധിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് എന്ന കണക്കില്‍ ചികില്‍സിച്ച് ജീവിതംതന്നെ നീട്ടിക്കൊണ്ടുപോവാന്‍ കഴിയുന്നുണ്ട്. ജനങ്ങളുടെ ഇടയില്‍ വിഷാദം സൃഷ്ടിച്ച് അവരുടെ മനസ് വ്രണപ്പെടുത്താനും ജനങ്ങളുടെ സഹാനുഭൂതിക്കും കഥയുടെ തീവ്രതയ്ക്കും വേണ്ടി മലയാള സിനിമയിലടക്കം കാന്‍സര്‍ ഇപ്പോഴും ഭീകരരോഗമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ഇവര്‍ വികൃതമായ മുറിവുകളും മറ്റും ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്നു. ഇപ്പോള്‍ ചികില്‍സിച്ച് മാറ്റാന്‍ കഴിയുന്ന രോഗത്തെക്കുറിച്ച് രോഗം ബാധിച്ചാല്‍ മരണം കാത്തിരുന്ന് ദിവസങ്ങള്‍ എണ്ണുന്ന നമ്മുടെ ചിന്താഗതി തന്നെ മാറ്റേണ്ടതുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. രോഗം പിടിപെട്ടാല്‍ സ്വയം ജീവനൊടുക്കുന്ന പ്രവണതയും നാട്ടിലുണ്ട്.

ഇന്ന് ലോക കാന്‍സര്‍ ദിനം; ഇത് മാറാരോഗമല്ലെന്ന് വിദഗ്ധര്‍
X

കബീര്‍ എടവണ്ണ

കാന്‍സര്‍ ഇന്ന് മാറാരോഗമല്ലെന്നും മൂന്നിലൊന്നും ചികില്‍സിച്ച് മാറ്റാന്‍ കഴിയുന്നുണ്ടെന്നും പ്രമുഖ കാന്‍സര്‍ വിദഗ്ധനും തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) സൂപ്രണ്ടുമായ ഡോ. സജീദ്്. രോഗം ബാധിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് എന്ന കണക്കില്‍ ചികില്‍സിച്ച് ജീവിതംതന്നെ നീട്ടിക്കൊണ്ടുപോവാന്‍ കഴിയുന്നുണ്ട്. ജനങ്ങളുടെ ഇടയില്‍ വിഷാദം സൃഷ്ടിച്ച് അവരുടെ മനസ് വ്രണപ്പെടുത്താനും ജനങ്ങളുടെ സഹാനുഭൂതിക്കും കഥയുടെ തീവ്രതയ്ക്കും വേണ്ടി മലയാള സിനിമയിലടക്കം കാന്‍സര്‍ ഇപ്പോഴും ഭീകരരോഗമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ഇവര്‍ വികൃതമായ മുറിവുകളും മറ്റും ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്നു. ഇപ്പോള്‍ ചികില്‍സിച്ച് മാറ്റാന്‍ കഴിയുന്ന രോഗത്തെക്കുറിച്ച് രോഗം ബാധിച്ചാല്‍ മരണം കാത്തിരുന്ന് ദിവസങ്ങള്‍ എണ്ണുന്ന നമ്മുടെ ചിന്താഗതി തന്നെ മാറ്റേണ്ടതുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. രോഗം പിടിപെട്ടാല്‍ സ്വയം ജീവനൊടുക്കുന്ന പ്രവണതയും നാട്ടിലുണ്ട്.

ഒരു കാലത്ത് പ്ലേഗും ക്ഷയവും മലമ്പനിയും കോളറയുമായിരുന്നു ജനങ്ങള്‍ക്ക് ഭീതിസൃഷ്ടിച്ചിരുന്നത്. അക്കാലത്ത് ജനങ്ങള്‍ പാലായനം ചെയ്യുകയായിരുന്നു. വൈദ്യശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിട്ടും ജനങ്ങളുടെ ചിന്താഗതി മാറ്റാനാള്ള ശ്രമമാണ് സാമൂഹികപ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ചെയ്യേണ്ടത്. കുട്ടികളില്‍ കാണപ്പെടുന്ന കാന്‍സര്‍ രോഗം ഇന്ന് 75 ശതമാനവും മാറ്റാന്‍ കഴിയുന്നുണ്ട്. ആധുനിക ചികില്‍സ നല്‍കുന്നതിനാല്‍ പഴയതുപോലെ പാര്‍ശ്വഫലങ്ങളില്ലാതെ ചികില്‍സിക്കുന്നത് രോഗികളില്‍ ഏറെ ഗുണം ചെയ്യുന്നുണ്ട്. ലിവര്‍ സീറോസിസ് രൂക്ഷമായി ബാധിച്ച രോഗികളില്‍ 50 ശതമാനവും 2 വര്‍ഷം കൊണ്ടും അത്ര രൂക്ഷമല്ലാത്ത ഈ രോഗികള്‍ 5 വര്‍ഷം കൊണ്ടും മരണപ്പെടുമ്പോഴും അര്‍ബുദമാണ് ഭീകരരോഗമെന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നത്. വൃത്തിയും, വിദ്യാഭ്യാസവും, നല്ല ഭക്ഷണവും, നല്ല വെള്ളവും സുരക്ഷിതമായ സാമൂഹിക സാഹചര്യങ്ങളടക്കമുള്ള ഘടകങ്ങള്‍കൊണ്ട് മലയാളികളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. അതുകൊണ്ട് കേരളത്തില്‍ കാന്‍സര്‍ രോഗികളും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്. ആദ്യകാലങ്ങളില്‍ മാറാരോഗങ്ങള്‍ കാരണം മലയാളികളടക്കമുള്ളവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 45 വയസ്സായിരുന്നു. ഇന്നിപ്പോള്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 80 മുതല്‍ 90 വയസ് വരെയാണ്. ഈ വയസ്സിനിടയ്ക്ക് അര്‍ബുദം പിടിപെടാനുള്ള സാധ്യത നാലില്‍ ഒന്നാണ്.

കാന്‍സര്‍ സാധാരണ രോഗമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കൂടുതല്‍ കേന്ദ്രീകൃത ചികില്‍സാലയങ്ങളുണ്ടാവുന്നതിന് പകരം ഗ്രാമങ്ങളില്‍ പോലും ചികില്‍സ എത്തിക്കാന്‍ കഴിയുന്ന വികേന്ദ്രീയമായ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ കാന്‍സര്‍ പ്രതിരോധത്തിനും സാന്ത്വനചികില്‍സയ്ക്കും മറ്റു ചികില്‍സയ്‌ക്കെന്ന പോലെ സൗകര്യമുണ്ടാവണം. ആര്‍സിസി പോലെയുള്ള സ്ഥാപനങ്ങള്‍ ഇതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഗവേഷണത്തിന് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുകയും വേണം. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന്റെ രണ്ടാമത്തെ കാരണം കാന്‍സറാണ്. മരണം കൂടുതലും സംഭവിക്കുന്നത് ആദ്യഘട്ടത്തില്‍തന്നെ രോഗം നിര്‍ണയിക്കാന്‍ കഴിയാത്തതും മതിയായ സമയത്ത് ചികില്‍സ നല്‍കാന്‍ കഴിയാത്തതുമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 9.6 ദശലക്ഷം ആളുകളാണ് അര്‍ബുദം ബാധിച്ച് മരണപ്പെട്ടത്. ആറുമരണം സംഭവിക്കുമ്പോള്‍ അതിലൊന്ന് അര്‍ബുദം ബാധിച്ചാണ്. പുകവലിയാണ് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളെ സൃഷ്ടിക്കുന്നത്. ഇതുവഴി 22 ശതമാനം പേരാണ് മാരകരോഗത്തിന് അടിമകളാവുന്നത്. തടി കൂടിയവെരയും, മദ്യപാനികളെയും പഴം- പച്ചറി ഉപയോഗിക്കാത്തവെരയും വ്യായാമം ചെയ്യാത്തവരെയും ഈ രോഗം വേഗം പിടികൂടും. നൂറിലധികം വ്യത്യസ്തമായ കാന്‍സറാണ് മനുഷ്യരെ ബാധിക്കുന്നത്. വിചിത്രമായ കോശങ്ങള്‍ ശരീരത്തിലൂടെ വളര്‍ന്ന് മുഴകളുണ്ടാക്കുക, രക്തസ്രാവം, വിട്ടുമാറാത്ത ചുമ, ശരീരം മെലിയുക ഇത്തരം ലക്ഷണങ്ങളാണ് തുടക്കത്തില്‍ പ്രത്യക്ഷപ്പെടുക. 10 ശതമാനം വരെയാണ് രോഗം പരമ്പരാഗതമായി പിടികൂടുന്നത്. 45 ശതമാനം മാത്രമാണ് അപകടകാരികളായിട്ടുള്ളത്.

ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധനല്‍കിയാല്‍ കാന്‍സര്‍ പകുതി കുറയ്ക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉറക്കം കുറവുള്ളവര്‍ക്ക് പ്രോസ്റ്റേറ്റിക്ക് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. കാന്‍സര്‍ രോഗം നിര്‍ണയിക്കപ്പെട്ടാന്‍ ഉടന്‍തന്നെ ചികില്‍സയ്ക്ക് വിധേയമാവണം. കാന്‍സര്‍ രോഗത്തെ പ്രധാനമായും അഞ്ചായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. സ്തനം, കരള്‍, കുടല്‍, പ്രോസ്റ്റേറ്റ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കഴ്‌സിനോമയാണ് ആദ്യത്തെ വിഭാഗം. ഇതാണ് ഏറ്റവും കൂടുതല്‍ ആളുകളെ ആക്രമിക്കുന്നത്. 85 ശതമാനം പേരെയും ബാധിക്കുന്നത് ഈ വിഭാഗത്തില്‍പെട്ട അര്‍ബുദമാണ്. ശരീരത്തിലെ ലോലമായ കോശങ്ങളെ ബാധിക്കുന്ന സര്‍കോമയാണ് രണ്ടാമത്തെ വിഭാഗം. മനുഷ്യന്റെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിനെ ഇല്ലാതാക്കുന്ന വിഭാഗമാണ് ലിംഫോമ ആന്റ് മൈലോമ. രക്തകോശങ്ങളെ ബാധിക്കുന്ന വിഭാഗമാണ് ബ്ലഡ് കാന്‍സര്‍ എന്നറിയപ്പെടുന്ന ലുക്കീമിയ. തലച്ചോറിനെയും ഞരമ്പിനെയും ബാധിക്കുന്ന വിഭാഗമാണ് ബ്രെയ്ന്‍ ആന്റ് സ്‌പൈനല്‍ കോഡ് കാന്‍സര്‍. 70 ശതമാനം ഗര്‍ഭാശയ കാന്‍സറിനും കാരണം പാപ്പിലോമ വൈറസാണ്.


Next Story

RELATED STORIES

Share it