Gulf

വാരാന്ത്യ അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് സൗജന്യവിസ

കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലുള്ള വിദേശികള്‍ക്കാണ് സൗജന്യവിസ അനുവദിക്കുന്നത്.

വാരാന്ത്യ അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് സൗജന്യവിസ
X

ദമ്മാം: വാരാന്ത്യ അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ സൗദി അധികൃതര്‍ മൂന്നുദിവസത്തെ സൗജന്യവിസ അനുവദിച്ചുതുടങ്ങി. കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലുള്ള വിദേശികള്‍ക്കാണ് സൗജന്യവിസ അനുവദിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സൗജന്യവിസ അനുവദിച്ചുതുടങ്ങിയതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിയാദില്‍ നടന്നുവന്ന ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച് അതിര്‍ത്തിവഴി സൗദിയിലേക്കു പ്രവേശിച്ചവര്‍ക്കാണ് വിസ അനുവദിക്കുന്ന പദ്ധതിക്കു തുടക്കംകുറിച്ചത്. ഹുദൂറുല്‍ ഫിആലിയ്യ എന്ന പേരിലാണ് ഈ പുതിയ വിസ പദ്ധതി നടപ്പാക്കിയത്. സൗദിയില്‍ ടൂറിസം പദ്ധതി വിപുലമാക്കുന്നതിനു വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കുമെന്ന് നേരത്തെ ടൂറിസം അതോറിറ്റി അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it