Gulf

ദുബയിലെ വിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണം

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റു വിദ്യാര്‍ഥികളെ പോലെ തന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് കെഎച്ച്ഡിഎ വക്താവ് ഫാത്തിമ ബില്‍റഹീഫ് പറഞ്ഞു.

ദുബയിലെ വിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണം
X

ദുബയ്: അടുത്ത വര്‍ഷം ദുബയിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാനുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നോളേജ് ആന്റ് ഹ്യുമണ്‍ ഡവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ) ആവശ്യപ്പെട്ടു. ഇത്തരം വിദ്യാര്‍ഥികള്‍ നിലവില്‍ കൂടുതല്‍ ഫീസ് നല്‍കി പ്രത്യേകം സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ക്ക് ക്ലാസ് മുറിയിലും ശൗചാലയങ്ങളിലും പ്രവേശിക്കാനുള്ള വീല്‍ ചെയര്‍ നീങ്ങാനായുള്ള റാമ്പുകളും ഏര്‍പ്പെടുത്തണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റു വിദ്യാര്‍ഥികളെ പോലെ തന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് കെഎച്ച്ഡിഎ വക്താവ് ഫാത്തിമ ബില്‍റഹീഫ് പറഞ്ഞു.




Next Story

RELATED STORIES

Share it