Gulf

ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു

പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൂറ(30) ആണ് ജിദ്ദയിലെ താമസ സ്ഥലമായ ബുറൈമാനില്‍ മരിച്ചത്.

ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു
X

ജിദ്ദ:ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി ജിദ്ദയില്‍ മരിച്ചു.പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൂറ(30) ആണ് ജിദ്ദയിലെ താമസ സ്ഥലമായ ബുറൈമാനില്‍ മരിച്ചത്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റായി ജോലി ചെയ്യുന്ന അബ്ദുല്‍ ഹമീദ് രാവിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ഭാര്യ ഉറക്കത്തിലായിരുന്നു. ഇവരോടൊപ്പമുള്ള ഏഴു വയസ്സുള്ള മകള്‍ രാവിലെ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അബ്ദുല്‍ ഹമീദ് ജോലി സ്ഥലത്തുനിന്നും താമസ സ്ഥലത്തെത്തിയപ്പോഴാണ് മരിച്ചതായി അറിയുന്നത്.




Next Story

RELATED STORIES

Share it