കൊണ്ടോട്ടി സെന്റര്‍ എഫ്‌സിയുടെ പരിശീലനം ആരംഭിച്ചു

ജിദ്ദ: കൊണ്ടോട്ടി സെന്റര്‍ ജിദ്ദക്ക് കീഴില്‍ പ്രവൃത്തിക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലന പരിപാടികള്‍ ആരംഭിച്ചു. മുന്‍ സന്തോഷ് ട്രോഫി പ്ലെയറും പ്രമുഖ ഫുട്‌ബോള്‍ പരിശീലകനുമായ സഹീര്‍ പുത്തന്‍പുരയില്‍ ട്രൈനിങ്ങിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. വ്യായാമവും ഫുട്‌ബോള്‍ കളിയും കായിക ക്ഷമതയെക്കാള്‍ ഉപരി മാനസിക സംഘര്‍ഷം കുറക്കാന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ ബാഗ്ദാദിയയിലെ ഒളിംപിയ ടര്‍ഫ് കോര്‍ട്ടില്‍ നടന്ന ഉത്ഘാടന പരിപാടിയില്‍ റാഫി ഭീമാപള്ളി, സലിം മധുവായി, കബീര്‍ കൊണ്ടോട്ടി, റഫീഖ് മങ്കായി എന്നിവര്‍ സംസാരിച്ചു. കൊണ്ടോട്ടി സെന്ററിന്റെ കളിക്കാര്‍ക്കൊപ്പം മുന്‍ സെവന്‍സ് ഫുട്‌ബോള്‍ താരങ്ങളും സംഘാടകരുമായ റഹീം കിളിനാടന്‍, കുഞ്ഞു കടവണ്ടി, ബാദുഷ എന്നിവരും സന്നിഹിതരായിരുന്നു. പരിശീലനത്തിന് ശേഷം നടന്ന മല്‍ത്സരം എടി ബാവ തങ്ങള്‍ നിയന്ത്രിച്ചു. പ്രവര്‍ത്തകരുടെ കായികവും മാനസികവുമായ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പരസ്പര സൗഹൃദം മികവുറ്റതാക്കുക എന്നതാണ് കൊണ്ടോട്ടി സെന്റര്‍ എഫ് സിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
RELATED STORIES
സൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്‍ത്തനം നിര്‍ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT