Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം എജ്യു കെയര്‍ 2022 സംഘടിപ്പിക്കുന്നു

പ്രോഗ്രാമിന്റെ ഭാഗമായി കിങ്ടം യൂനിവേഴ്‌സിറ്റി പ്രഫ. ഡോക്ടര്‍ ഹബീബു റഹ്മാന്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസും പ്രശസ്ത മനസ്ശാസ്ത്ര വിദ്ഗ്ദ ഡോ. അന്നേ മരിയ മൊസ്തഫ നയിക്കുന്ന മനശാസ്ത്ര കൗണ്‍സിലിങ് ക്ലാസും നടക്കും. ഇബ്‌നു ഹൈതം സ്‌കൂള്‍ ചെയര്‍മാന്‍ ശക്കില്‍ അഹ്മദ് അസ്മി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അലി അക്ബര്‍ എന്നിവര്‍ പങ്കെടുക്കും

ഇന്ത്യന്‍ സോഷ്യല്‍ ഫോറം എജ്യു കെയര്‍ 2022 സംഘടിപ്പിക്കുന്നു
X

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം എടു കെയര്‍ 2022 സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഇബ്‌നു ഹൈതം സ്‌കൂളിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പ്രോഗ്രാമിന്റെ ഭാഗമായി കിങ്ടം യൂനിവേഴ്‌സിറ്റി പ്രഫ. ഡോക്ടര്‍ ഹബീബു റഹ്മാന്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസും പ്രശസ്ത മനസ്ശാസ്ത്ര വിദ്ഗ്ദ ഡോ. അന്നേ മരിയ മൊസ്തഫ നയിക്കുന്ന മനശാസ്ത്ര കൗണ്‍സിലിങ് ക്ലാസും നടക്കും. ഇബ്‌നു ഹൈതം സ്‌കൂള്‍ ചെയര്‍മാന്‍ ശക്കില്‍ അഹ്മദ് അസ്മി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അലി അക്ബര്‍ എന്നിവര്‍ പങ്കെടുക്കും. സാമൂഹിക പ്രവര്‍ത്തകനും ഐസിആര്‍എഫ്എക്‌സ് കോം മെമ്പര്‍ ജവാദ് പാഷയെ പ്രോഗ്രാമില്‍ അനുമോദിക്കും. എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി റെഫീഖ് അബ്ബാസും സെക്രട്ടറി സയ്യിദ് സിദ്ധിക്ക് ഹൈദരാബാധും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ലിങ്ക്: https://bit.ly/39twDEa. കൂടുതല്‍ വിവരങ്ങള്‍ക്ക്: 33202833

Next Story

RELATED STORIES

Share it