Top

കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് ദോഹയിലെത്തിച്ച 146 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി

ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് ദോഹയിലെത്തിച്ച 146 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി
X

ദോഹ: കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് ദോഹയിലെത്തിച്ച 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നല്‍കിയവര്‍ക്ക് എംബസി നന്ദി അറിയിച്ചു.

ദോഹയിലേക്ക് എത്തി 135 ഇന്ത്യക്കാരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിച്ചതായി നേരത്തേ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. കാബൂളില്‍ നിന്ന് യുഎസ് വിമാനങ്ങളിലാണ് ഇവര്‍ ഖത്തറിലേക്കു വന്നത്. നയതന്ത്രപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും വിവിധ രാജ്യങ്ങളിലെ പൗരന്മാരെയും സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് എത്തിക്കുന്നത് ഖത്തര്‍ മുഖേനയാണ്. ഇതിനകം ഏഴായിരത്തിലധികം പേരെ ഖത്തറിലേയ്ക്ക് എത്തിച്ചതായാണ് റിപോര്‍ട്ട്. കാബൂളില്‍ നിന്ന് 500ഓളം വിദ്യാര്‍ഥിനികളെയും മാധ്യമ പ്രവര്‍ത്തകരെയും കഴിഞ്ഞ ദിവസം ഖത്തറില്‍ എത്തിച്ചിരുന്നു.


Next Story

RELATED STORIES

Share it