Gulf

ദോഹ മെട്രോ ഗ്രീന്‍ലൈനിലെ പരീക്ഷണ ഓട്ടം 10ന് ആരംഭിക്കും

ദോഹയുടെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീളുന്ന ഗ്രീന്‍ ലനില്‍ മന്‍സൂറ, മുശെയ്‌രിബ്, അല്‍ ബിദ്ദ, ദി വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍ മെസ്സില, അല്‍ റയ്യാന്‍ അല്‍ ഖദീം, അല്‍ ശഖാബ്, ഖത്തര്‍ നാഷനല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ എന്നീ 11 സ്‌റ്റേഷനുകളാണുള്ളത്.

ദോഹ മെട്രോ ഗ്രീന്‍ലൈനിലെ പരീക്ഷണ ഓട്ടം 10ന് ആരംഭിക്കും
X

ദോഹ: ദോഹ മെട്രോ ഗ്രീന്‍ലൈനില്‍ യാത്രക്കാര്‍ക്കുവേണ്ടിയുള്ള പരീക്ഷണ ഓട്ടം ഡിസംബര്‍ 10ന് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു. മന്‍സൂറയില്‍നിന്ന് അല്‍ റിഫ (മാള്‍ ഓഫ് ഖത്തര്‍) വരെയാണ് ഗ്രീന്‍ ലൈന്‍. ഇതോടെ ദോഹ മെട്രോയുടെ മുഴുവന്‍ പാതകളും പ്രവര്‍ത്തനസജ്ജമാവും. ദോഹയുടെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീളുന്ന ഗ്രീന്‍ ലനില്‍ മന്‍സൂറ, മുശെയ്‌രിബ്, അല്‍ ബിദ്ദ, ദി വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍ മെസ്സില, അല്‍ റയ്യാന്‍ അല്‍ ഖദീം, അല്‍ ശഖാബ്, ഖത്തര്‍ നാഷനല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ എന്നീ 11 സ്‌റ്റേഷനുകളാണുള്ളത്.


ഡിസംബര്‍ 21ന് ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനല്‍ നടക്കുന്ന എജുക്കേഷന്‍ സിറ്റിയിലേക്ക് കളിയാരാധകര്‍ക്ക് യാത്രചെയ്യാന്‍ പുതിയ പാത സഹായകരമാവും. ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയുമാണ് ഗ്രീന്‍ ലൈനും പ്രവര്‍ത്തിക്കുക. ഗ്രീന്‍ ലൈന്‍ തുടങ്ങുന്ന ദിവസംതന്നെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പടെ റെഡ് ലൈനിലെ ബാക്കിയുളള്ള സ്‌റ്റേഷനുകള്‍കൂടി പ്രവര്‍ത്തനം ആരംഭിക്കും. കത്താറ, ഖത്തര്‍ യൂനിവേഴ്‌സിറ്റി, ലുസൈല്‍ എന്നിവയാണ് എയര്‍പോര്‍ട്ടിന് പുറമേ പുതുതായി ആരംഭിക്കുന്ന സ്‌റ്റേഷനുകള്‍. റെഡ് ലൈന്‍, ഗോള്‍ഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നിവയിലേക്ക് മുശെയ്‌രിബില്‍വച്ച് പരസ്പരം മാറിക്കയറാവുന്നതാണ്. റെഡ് ലൈനും ഗ്രീന്‍ ലൈനും അല്‍ ബിദ്ദ സ്‌റ്റേഷനിലും കൂട്ടിമുട്ടുന്നുണ്ട്.

Next Story

RELATED STORIES

Share it