Gulf

'പ്രതീക്ഷയാണ് ജീവിതം' തനിമ ജിദ്ദ നോര്‍ത്ത് വെബിനാര്‍ സംഘടിപ്പിച്ചു

റിയാദ് കിങ്ങ് സൗദ് യൂനിവേഴ്‌സിറ്റി, എമര്‍ജന്‍സി മെഡിക്കല്‍ എജ്യുക്കേറ്ററും, ലൈഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ട്രെയിനറും കോച്ചുമായ ഡോക്ടര്‍ അബ്ദുസ്സലാം ഒമര്‍ വിഷയമവതരിപ്പിച്ചു കൊണ്ട് പ്രസ്താവിച്ചു.

പ്രതീക്ഷയാണ് ജീവിതം തനിമ ജിദ്ദ നോര്‍ത്ത് വെബിനാര്‍ സംഘടിപ്പിച്ചു
X

ജിദ്ദ: തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ ജന സേവന വിഭാഗം പ്രവാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച ' പ്രതീക്ഷയാണ് ജീവിതം' എന്ന മോട്ടിവേഷന്‍ ടോക് വ്യത്യസ്തവും ആശയസമ്പുഷ്ടവുമായിരുന്നു. വിജയിച്ച പ്രവാസികള്‍ക്കൊക്കെ ലക്ഷ്യബോധവും ആസൂത്രണവുമുണ്ടായിരുന്നുവെന്ന് റിയാദ് കിങ്ങ് സൗദ് യൂനിവേഴ്‌സിറ്റി, എമര്‍ജന്‍സി മെഡിക്കല്‍ എജ്യുക്കേറ്ററും, ലൈഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ട്രെയിനറും കോച്ചുമായ ഡോക്ടര്‍ അബ്ദുസ്സലാം ഒമര്‍ വിഷയമവതരിപ്പിച്ചു കൊണ്ട് പ്രസ്താവിച്ചു.

ഭൂരിപക്ഷം പ്രവാസികളും പരാജയപ്പെടാന്‍ കാരണം പ്രശ്‌നങ്ങളെ വേണ്ട വിധം മനസ്സിലാക്കാത്തതും അതിനനുസരിച്ച ക്രിയാത്മകമായ മുന്നൊരുക്കങ്ങളൊ പ്രയത്‌നങ്ങളോ ഇല്ലാതെ പോകുന്നതും കൊണ്ടാണ് അവസരങ്ങളെ സാധ്യതകളാക്കി മാറ്റാന്‍ കഴിഞ്ഞവര്‍ക്കൊക്കെ ജീവിത വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി

ഇന്ന് കാണുന്ന ഈ കൊവിഡ് വൈറസ് പോലും ലോകത്ത് നിലവിലുള്ള പല രോഗങ്ങള്‍ വഴി മരണമടയുന്നവരുടെയും, ചരിത്രത്തില്‍ കഴിഞ്ഞു പോയ പല സാംക്രമിക രോഗങ്ങളില്‍ മരണപ്പെട്ടു പോയവരുടെയും കണക്കുമായി തുലനം ചെയ്യുമ്പോള്‍ ഭയപ്പാടിന്റെയോ ആശങ്കയുടെയോ യാതൊരു ആവശ്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ രോഗത്തിനും ഓരോനിയന്ത്രണങ്ങളും മുന്‍കരുതലുകളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അത് പാലിച്ചവര്‍ ആരോഗ്യത്തോടെ ജീവിതം മുന്നോട്ടു നയിക്കുന്നുണ്ട് അത് കൊണ്ടു തന്നെ കൊവിഡിനു നിഷ്‌കര്‍ശിച്ച മുന്‍ കരുതലോടെ പുതിയ കാലത്തെയും അവസരങ്ങളെയും ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ തയ്യാറാവുക എന്നുള്ളതാണ് ജീവിത വിജയത്തിനുള വഴി എന്നു ഓര്‍മ്മിപ്പിച്ചു.

പ്രവാസികള്‍ തിരിച്ചു പോക്കിനുള്ള ഒരു തിരിച്ചുപോക്ക് പദ്ധതി തയ്യാറാക്കി കിട്ടുന്ന വരുമാനത്തെ സ്വന്തം ചിലവുകള്‍, കുടുംബ ചിലവുകള്‍, സേവിങ്ങ്‌സ്, ഇന്‍വെസ്റ്റ്‌മെന്റ് എന്നീ ക്രമത്തില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പുതിയ കാലത്തെ അതിജീവിക്കുന്നതിന്നായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ തനിമയുടെ സേവനം അഭിനന്ദവും മഹത്വരവുമാണെന്നും അദ്ദേഹം പറഞ്ഞു. തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ ജന സേവന വിഭാഗം കോഡിനേറ്റര്‍ എംപി അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗം മുനീര്‍ ഇബ്രാഹിം ചോദ്യോത്തരവേള നിയന്ത്രിച്ചു. തനിമ നോര്‍ത്ത് സോണ്‍ പ്രസിഡണ്ട് സിഎച്ച് ബഷീര്‍സമാപന പ്രസംഗം നിര്‍വഹിച്ചു നാഫിഅമീര്‍ ഖിറാഅത്ത് നടത്തി.

Next Story

RELATED STORIES

Share it