മൂക്കിന് സൗന്ദര്യം കൂട്ടാന്‍ സര്‍ജറി; യുവതി അബോധാവസ്ഥയില്‍, രാജ്യം വിടാനൊരുങ്ങിയ ഡോക്ടര്‍ പിടിയില്‍

ദുബയ്: മൂക്കിന് ഓപറേഷന്‍ നടത്തിയതിനെ തുടര്‍ന്ന് 24കാരിയായ സ്വദേശി യുവതി അബോധാവസ്ഥയിലായി. ശസ്ത്രകിയ നടത്തിയ സിറിയക്കാരനായ പ്ലാസ്റ്റിക് സര്‍ജന്‍ രാജ്യ വിടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. മൂക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് യുവതി സര്‍ജറി കേന്ദ്രത്തിലെത്തിയത്. ദുബയിലെ ഹംറയിന്‍ സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന 'ഫസ്റ്റ് മെഡ് ഡേ സര്‍ജറി' കേന്ദ്രത്തിലാണ് സംഭവം നടന്നത്. യുവതിയെ പിന്നീട് അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി.
ഓപറേഷന്‍ നടക്കുമ്പോള്‍ തലച്ചോറിലേക്ക് ശരിയായ രക്ത പ്രവാഹം ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവതി അബോധാവസ്ഥയിലെത്തിയത്. സംഭവത്തില്‍ ദുബയ് ഹെല്‍ത്ത് അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിഎച്ച്എയുടെ ഹെല്‍ത്ത് റെഗുലേഷന്‍ സിഇഒ ഡോ. മര്‍വാന്‍ അല്‍ മുല്ല വ്യക്തമാക്കി. സര്‍ജറി നടത്തുമ്പോള്‍ ടീമിലുണ്ടായിരുന്ന അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ അന്തിമ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണന്നും കുറ്റം കണ്ടെത്തിയാല്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT