Gulf

ചരിത്രഭൂമികളിലൂടെ ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ പഠനയാത്ര

നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പ്രവാചകന്‍മാരുടെ ജീവിതവും മാനവകുലത്തിന്റെ ജീവിതരീതിയും നേര്‍ക്കാഴ്ചയാവുന്ന തബൂക്കിലെ ചരിത്രഭൂമികളിലൂടെയാണ് ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമപ്രവര്‍ത്തകര്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചത്.

ചരിത്രഭൂമികളിലൂടെ ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ പഠനയാത്ര
X

ജിദ്ദ: ചരിത്രഭൂമികളിലൂടെ ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം പഠനയാത്ര സംഘടിപ്പിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പ്രവാചകന്‍മാരുടെ ജീവിതവും മാനവകുലത്തിന്റെ ജീവിതരീതിയും നേര്‍ക്കാഴ്ചയാവുന്ന തബൂക്കിലെ ചരിത്രഭൂമികളിലൂടെയാണ് ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമപ്രവര്‍ത്തകര്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചത്. നിയോം സിറ്റി, ശര്‍മ, ഹഖല്‍, മദ്‌യന്‍ വില്ലേജ്, മഖ്‌ന ബീച്ച്, വാദി ത്വയ്യിബ്, ബീര്‍ മൂസ, ആസ്ത്ര ഫാം, തബൂഖ് കോട്ട, റസൂല്‍ മസ്ജിദ്, ഹിജാസ് റെയില്‍വേ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. തബൂക്ക് വിമാനത്താവളത്തില്‍ മാസ് തബൂക്ക് ഭാരവാഹികള്‍ മീഡിയാസംഘത്തെ സ്വീകരിച്ചു.

ഭാരവഹികളായ പ്രദീപ് കുമാര്‍, മാത്യൂ തോമസ് നെല്ലുവേലില്‍, അബ്ദുല്‍ ഹഖ് പെരിന്തല്‍മണ്ണ, നജുമുദ്ദീന്‍ തൃക്കുന്നപ്പുഴ, ജോസ് സ്‌കറിയ, ഷാബു ഹബീബ്, വിമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ദ്വിദിന സന്ദര്‍ശനപരിപാടിക്ക് മീഡിയാ ഫോറം പ്രസിഡന്റ് പി ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി, ട്രഷറര്‍ ബിജു രാമന്തളി, ടൂര്‍ ചീഫ് കോ-ഓഡിനേറ്റര്‍ നാസര്‍ കരുളായി, വൈസ് പ്രസിഡന്റ് ഹാഷിം കോഴിക്കോട്, ജോയിന്റ് സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കി. പി എം മായിന്‍കുട്ടി, ജാഫറലി പാലക്കോട്, ഇബ്രാഹിം ശംനാട്, സാദിഖലി തുവൂര്‍, പി കെ സിറാജ്, മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ യാത്രാസംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it