Gulf

സ്റ്റുഡന്‍സ് ഇന്ത്യ വെക്കേഷന്‍ പ്രോഗ്രാം 'ടീന്‍സ് പാര്‍ക്ക് 2021' നാളെ

ടീന്‍സ് പാര്‍ക്ക് എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പരിപാടി ആഗസ്ത് 21 ശനിയാഴ്ച വൈകീട്ട് 4.30 നടക്കും. ചടങ്ങ് എസ്‌ഐഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് സല്‍മാന്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും.

സ്റ്റുഡന്‍സ് ഇന്ത്യ വെക്കേഷന്‍ പ്രോഗ്രാം ടീന്‍സ് പാര്‍ക്ക് 2021 നാളെ
X

ദമ്മാം: സ്റ്റുഡന്‍സ് ഇന്ത്യ ദമ്മാം, ജിദ്ദ, റിയാദ് പ്രോവിന്‍സുകളുടെ സംയുക്താഭിമുഖ്യത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കായി വെക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ടീന്‍സ് പാര്‍ക്ക് എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പരിപാടി ആഗസ്ത് 21 ശനിയാഴ്ച വൈകീട്ട് 4.30 നടക്കും. ചടങ്ങ് എസ്‌ഐഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് സല്‍മാന്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും.

എഴുത്തുകാരനും മോട്ടിവേഷണല്‍ പ്രഭാഷകനുമായ പി എം എ ഗഫൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.ഓണ്‍ലൈനായും ഓഫ്‌ലൈനായും നടക്കുന്ന പരിപാടികള്‍ ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ 11 വരെ നീണ്ടുനില്‍ക്കും. സ്‌കൂള്‍ അവധി പ്രയോജനപ്പെടുത്തി വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം, സ്‌കില്‍ ഡെവലപ്‌മെന്റ്, ഇസ്ലാമിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുക, ദേശസ്‌നേഹവും ആത്മാഭിമാനവും ഉള്ള തലമുറയായി വളര്‍ത്താന്‍ സജ്ജരാക്കുക എന്നിവയില്‍ ഊന്നിയാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്ക്, ജേര്‍ണി ടു സക്‌സസ്, വീഡിയോഗ്രാഫി, ജേണലിസം, സൈബര്‍ സേഫ്റ്റി, വീഡിയോ എഡിറ്റിംഗ്, ആങ്കറിങ് തുടങ്ങി പത്തോളം തലക്കെട്ടില്‍ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ മത്സര പരിപാടികളും, കലാപരിപാടികളും അരങ്ങേറും.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ക്യൂല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ കെ സുഹൈല്‍, എസ് ഐ എസ് സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ എം, ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി നേതാവ് റാനിയ സുലൈഖ, തുടങ്ങിയ പ്രമുഖരും വിവിധ സെഷനുകളിലായി വിദ്യാര്‍ത്ഥികളോട് സംവദിക്കും.

എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള രജിസ്‌ട്രേഷന്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിപാടികളില്‍ പ്രവേശനം ഉള്ളത്. രജിസ്‌ട്രേഷനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കുമായി 055 506 3395 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it