Gulf

പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ ശറഫുദ്ധീന്‍ ഗോറി അന്തരിച്ചു

പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ ശറഫുദ്ധീന്‍ ഗോറി അന്തരിച്ചു
X

ജിദ്ദ: പ്രവാസി ലോകത്തെ ഇന്ത്യന്‍ വംശജര്‍ക്കിടയിലെ സാമൂഹിക പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഹൈദരാബാദ് സ്വദേശി ശറഫുദ്ധീന്‍ ഗോറി(55) മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

മുപ്പത് വര്‍ഷത്തോളമായി തന്റെ ജോലിയോടൊപ്പം ബുറൈദ കേന്ദ്രീകരിച്ച് സാമൂഹിക പ്രവര്‍ത്തനം നടത്തി വരികയായിരുന്നു ഗോറി. ആദ്യകാലത്ത് മലയാളിയായ ഇക്ബാല്‍ പള്ളിമുക്കിനൊപ്പം എംബസി ഔദ്യോഗികമായി ചുമതലപ്പെടുത്തിയ വളണ്ടിയര്‍ കൂടിയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം അടക്കമുള്ള ഏത് ബുദ്ധിമുട്ടുകളിലും ഓടിയെത്തുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദ് ഗോറിയെന്നു വിവിധ പ്രവാസി സംഘടനകള്‍ അനുസ്മരിച്ചു. ഇന്ത്യന്‍ സ്‌കൂളിന്റെ ഭരണ സമിതിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദി ലോബിയെ പരാജയപ്പെടുത്തുന്നതില്‍ മലയാളി സമൂഹത്തോടൊപ്പം ശക്തമായി നിലകൊണ്ട വ്യക്തിയുമായിരുന്നു അദ്ദേഹം. ഭാര്യ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരിയാണ്. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍.

Next Story

RELATED STORIES

Share it