സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി

ജുബൈല്‍: ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരാന്‍ നേര്‍പക്ഷത്തേയ്ക്ക് കടന്നുവന്ന പുതിയ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി സ്വീകരണം നല്‍കി. സംഘപരിവാര്‍ നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതോടൊപ്പം ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയാണ്.
ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇന്നിന്റെ രാഷ്ട്രീയമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഉയര്‍ത്തിപിടിക്കുന്നതെന്ന് സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് പറഞ്ഞു. യോഗത്തില്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സയീദ് ആലപ്പുഴ, സെക്രട്ടറി ഇസ്മായില്‍ വയനാട്, സ്റ്റേറ്റ് കമ്മിറ്റി അംഗം കുഞ്ഞിക്കോയ താനൂര്‍ സംബന്ധിച്ചു.
RELATED STORIES
ഷര്‍ട്ട് നല്‍കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT