Gulf

സോഷ്യല്‍ ഫോറം ഒമാന്‍ സൗജന്യ മെഡിക്കല്‍ ക്യാംപും ഉദര രോഗ പരിശോധനയും സംഘടിപ്പിച്ചു

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നൂറോളം പ്രവാസികള്‍ പരിപാടിയില്‍ സംബന്ധിച്ചു. അനസ് ഇടുക്കി അധ്യക്ഷത വഹിച്ചു.

സോഷ്യല്‍ ഫോറം ഒമാന്‍ സൗജന്യ മെഡിക്കല്‍ ക്യാംപും ഉദര രോഗ പരിശോധനയും സംഘടിപ്പിച്ചു
X

മനാമ: 76ാംമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാനും ആസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപും ഉദര രോഗ പരിശോധനയും അല്‍ റഫ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ബില്‍ഡിംഗ് വച്ച് നടന്നു.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നൂറോളം പ്രവാസികള്‍ പരിപാടിയില്‍ സംബന്ധിച്ചു. അനസ് ഇടുക്കി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം ഒമാന്‍ വൈസ് പ്രസിഡണ്ട് ഷമീര്‍ പത്തനംതിട്ട സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ഡോ. അഞ്ജു മുല്ലത് (സ്‌പെഷലിസ്റ്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍) ആസ്റ്റര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ക്യാംപിന്റെ പ്രസക്തിയെ കുറിച്ച് സദസ്സിനോട് സംവദിച്ചു. ആസ്റ്റര്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സുമിത് കുമാര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആസ്റ്റര്‍ ഹോസ്പിറ്റല്‍ പ്രിവിലേജ് കാര്‍ഡ് കൈമാറി. സോഷ്യല്‍ ഫോറം പ്രതിനിധി റാമിസ് അലി കാലിക്കറ്റ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ ഫസല്‍ കോഴിക്കോട്, റമീസ് തലശ്ശേരി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.



Next Story

RELATED STORIES

Share it