സോഷ്യല്‍ ഫോറം കുവൈത്ത് രക്തദാനക്യാംപ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തിലാണ് സോഷ്യല്‍ ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊവിഡ് 19 രോഗബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാംപ് സംഘടിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തിലാണ് സോഷ്യല്‍ ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചത്. സോഷ്യല്‍ ഫോറം ബ്രാഞ്ച് അടിസ്ഥാനത്തില്‍ പ്രത്യേക ബാച്ചുകളാക്കി രക്തദാതാക്കളെ എത്തിച്ചുകൊണ്ട് രക്തധാന ക്യാംപിന്റെ ക്രമീകരണങ്ങള്‍ നടത്തിയത്.

ക്യാംപില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് സുരക്ഷാക്രമീകരണം ഒരുക്കുകയും ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ സമയത്തും രക്തം ആവശ്യമായ നിരവധി രോഗികള്‍ക്ക് സോഷ്യല്‍ ഫോറം രക്തദാനം ചെയ്തിരുന്നു. നൂറില്‍പരം ആളുകള്‍ പങ്കെടുത്ത രക്തദാനക്യാംപിന് ജാബിരിയ ബ്ലഡ് ബാങ്കിലെ ഡോ. അസ്മ റാഫാത്തിനോടപ്പം ഇന്ത്യന്‍ സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് അസ് ലം, സെക്രട്ടറി സയ്യിദ് ബുഖാരി തങ്ങള്‍, ഖലീല്‍, മൊയ്തീന്‍ കോയ, അസീം, മുഹമ്മദ് ഷാ, ശിഹാബ്, നൗഷാദ് എന്നിവര്‍ എന്നിവരും നേതൃത്വം നല്‍കി.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT