Gulf

സോഷ്യല്‍ ഫോറം ഇഫ്താര്‍ സംഗമവും അംഗത്വ വിതരണവും

മന്‍സൂറയില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഇകെ നജ്മുദീന്‍ ഉദ്ഘാടനം ചെയ്തു.

സോഷ്യല്‍ ഫോറം ഇഫ്താര്‍ സംഗമവും അംഗത്വ വിതരണവും
X

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്ക് കമ്മിറ്റി ഇഫ്താര്‍ സംഗമവും പുതിയ പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണവും നടത്തി. മന്‍സൂറയില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഇകെ നജ്മുദീന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണം സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഉസാമ അഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹീര്‍ എഎം, സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ ആലുവ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. അനസ് യൂസഫ് തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു.

ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് തിക്കോടി, മാമൂറ ഡിവിഷന്‍ പ്രസിഡന്റ്, ഉബൈദ് ചങ്ങിലീരി, സെക്രട്ടറി അബ്ദുറഹ്മാന്‍ പിഎം, സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്ക് സെക്രട്ടറി ജാഫര്‍ വാവന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷംസുദീന്‍ കുലുക്കല്ലൂര്‍ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി സിദ്ദീഖ് കുന്നത്ത് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it