സലീം മുഞ്ചക്കലിന് സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

സലീം മുഞ്ചക്കലിനുള്ള ഉപഹാരം തേജസ് ന്യുസ് എഡിറ്റര്‍ പി എ എം ഹാരിസ്, സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

സലീം മുഞ്ചക്കലിന് സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

ദമ്മാം: 19 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദമ്മാമിലെ സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജീവകാരുണ്യവിഭാഗം കണ്‍വീനറുമായ സലീം മുഞ്ചക്കലിന് ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദമ്മാം ഹോളിഡെയ്‌സ് റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു. സലീം മുഞ്ചക്കലിനുള്ള ഉപഹാരം തേജസ് ന്യുസ് എഡിറ്റര്‍ പി എ എം ഹാരിസ്, സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. അഹ്മദ് യൂസുഫ് സ്വാഗതവും നാസര്‍ ഒടുങ്ങാട് നന്ദിയും പറഞ്ഞു.RELATED STORIES

Share it
Top