Gulf

അല്‍ ഖോബാറില്‍ മരിച്ച മലയാളിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി

40 വര്‍ഷമായി അല്‍ ഖോബാറില്‍ ജോലി ചെയ്തു വരികയായിരുന്ന പൊട്ടിന്‍താനകത്ത് ഹംസക്കോയ(68)നെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അല്‍ ഖോബാറില്‍ മരിച്ച മലയാളിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി
X

ദമ്മാം: അല്‍ ഖോബാറില്‍ മരിച്ച താനൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി. 40 വര്‍ഷമായി അല്‍ ഖോബാറില്‍ ജോലി ചെയ്തു വരികയായിരുന്ന പൊട്ടിന്‍താനകത്ത് ഹംസക്കോയ(68)നെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ഹംസക്കോയയുടെ ബന്ധുക്കള്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂരിനെ ബന്ധപ്പെട്ട് സോഷ്യല്‍ ഫോറം റയ്യന്‍ ബ്ലോക്ക് വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ സൈനുദ്ധീന്‍ എടപ്പാളിന് കൈമാറുകയുമായിരുന്നു.

സൈനുദ്ധീന്‍ എടപ്പാളിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട്, റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍ എന്നിവര്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി അല്‍ കോബാറിലെ ഖബര്‍സ്ഥാനില്‍ കബറടക്കി.

കുഞ്ഞിപ്പാത്തുമ്മയാണ് ഭാര്യ. ശരീഫ്, ശാഫി, അലി, സുമയ്യ, സറീന മക്കളാണ്.

Next Story

RELATED STORIES

Share it