സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് പോത്തന്‍കോട് അന്തരിച്ചു

അല്‍ റാസില്‍ വെള്ള വിതരണ കമ്പനിയില്‍ ജോലി നോക്കിയിരുന്ന നൗഷാദ് ഇരുപതിലധികം വര്‍ഷത്തോളം അല്‍ ഖസീമിലെ അല്‍റസിലേയും ബുറൈദയിലേയും സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് പോത്തന്‍കോട് അന്തരിച്ചു

ബുറൈദ (സൗദി അറേബ്യ): ബുറൈദയിലും അല്‍റാസിലും ദീര്‍ഘകാലം സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നിലയുറപ്പിച്ചിരുന്ന തിരുവന്തപുരം പോത്തന്‍കോട് ഷാഹുല്‍ഹമീദ് നൗഷാദ് ഖാന്‍(43) അന്തരിച്ചു.

അല്‍ റാസില്‍ വെള്ള വിതരണ കമ്പനിയില്‍ ജോലി നോക്കിയിരുന്ന നൗഷാദ് ഇരുപതിലധികം വര്‍ഷത്തോളം അല്‍ ഖസീമിലെ അല്‍റസിലേയും ബുറൈദയിലേയും സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായി ഉണ്ടായിരുന്ന നൗഷാദ് പത്ത് മാസം മുന്‍പ് കുടുംബസമേതം പ്രവാസമുപേക്ഷിച്ച് നാട്ടിലെത്തിയിരുന്നു. ഇന്നലെ സ്വകാര്യ ആവശ്യത്തിന് തലശേരിയില്‍ എത്തിയ നൗഷാദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു.

പരേതനായ ഷാഹുല്‍ ഹമീദ് ഖാന്‍- ആബിദ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ, മക്കള്‍, അല്‍ഫ, നായിഫ്, ഫഹദ. സഹോദരങ്ങള്‍: ഷംനാദ്ഖാന്‍ (അല്‍റസ്സ്), ഷൗഹര്‍ ഖാന്‍ (ഇന്ത്യന്‍ മിലിട്ടറി), ഷംന ബീഗം

RELATED STORIES

Share it
Top