Gulf

സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം; ജിദ്ദയ്ക്കിനി കാല്‍പന്ത് കളിയുടെ നാളുകള്‍

നാലുമാസം നീളുന്ന സിഫ് ടൂര്‍ണമെന്റിന് ജിദ്ദ മിനിസ്ട്രി ഓഫ് എജ്യൂക്കേഷന്‍ സ്റ്റേഡിയത്തിലാണ് തുടക്കമായത്. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് 19ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗ് 2019-20 മല്‍സരങ്ങള്‍ ആരംഭിച്ചത്.

സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം; ജിദ്ദയ്ക്കിനി കാല്‍പന്ത് കളിയുടെ നാളുകള്‍
X

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (സിഫ്) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം. ജിദ്ദയ്ക്കിനി കാല്‍പന്ത് കളിയുടെ നാളുകളാണ്. നാലുമാസം നീളുന്ന സിഫ് ടൂര്‍ണമെന്റിന് ജിദ്ദ മിനിസ്ട്രി ഓഫ് എജ്യൂക്കേഷന്‍ സ്റ്റേഡിയത്തിലാണ് തുടക്കമായത്. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് 19ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗ് 2019-20 മല്‍സരങ്ങള്‍ ആരംഭിച്ചത്. നടന്‍ നാദിര്‍ഷയായിരുന്നു മുഖ്യാതിഥി.


ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 ടീമുകള്‍ക്ക് പുറമെ ജിദ്ദയിലെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹികരംഗത്തെ വിവിധ സംഘടനകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. കുട്ടികളുടെ കലാപരിപാടികളും സംഗീതവിരുന്നും അരങ്ങേറി. ചടങ്ങില്‍ സിഫ് ചെയര്‍മാന്‍ ബേബി നീലാബ്ര അധ്യക്ഷത വഹിച്ചു. വി പി മുഹമ്മദലി, കെ പി മുഹമ്മദ്കുട്ടി, കെ ടി എ മുനീര്‍, ഷിബു തിരുവനന്തപുരം, കബീര്‍ കെണ്ടോട്ടി, ശിയാസ് ഇമ്പാല, മജീദ് ഹിറഗോള്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യമല്‍സരത്തില്‍ സ്വാന്‍ എഫ്‌സി യാസ് ജിദ്ദ ഷീറാ ജെഎസ്‌സി ഫാല്‍ക്കണ്‍ എഫ്‌സിയെയും രണ്ടാം മല്‍സരത്തില്‍ ബ്ലൂ സ്റ്റാര്‍ ബി റോസ് ബിരിയാണി റൈസ് ജിദ്ദ എഫ്‌സിയെയും നേരിട്ടു.


സ്‌പോണ്‍സര്‍മാരും ജിദ്ദയിലെ സാംസ്‌കാരിക നായകരും ചടങ്ങില്‍ പങ്കെടുത്തു. സൗദിയിലെ പ്രഫഷനല്‍ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. റഫറിമാര്‍ക്ക് കളി നിയന്ത്രിക്കുന്നതിനുവേണ്ടി വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം വാള്‍ അടക്കമുള്ള പ്രഫഷനല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാല് ഡിവിഷനുകളിലായി 32 ടീമുകള്‍ പങ്കെടുക്കുന്ന നാലുമാസം നീളുന്ന ടൂര്‍ണമെന്റില്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ നാല് മല്‍സരങ്ങള്‍ വീതം നടക്കും.

Next Story

RELATED STORIES

Share it