ഷെഹലയുടെ മരണം: കാരണക്കാരായ അധ്യാപകരെ പിരിച്ചുവിട്ട് ജയിലിലടക്കണം: പിസിഎഫ്

ഷെഹലയുടെ മരണം: കാരണക്കാരായ അധ്യാപകരെ പിരിച്ചുവിട്ട് ജയിലിലടക്കണം: പിസിഎഫ്

ദമ്മാം: ഷെഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയും കൊലക്കുറ്റത്തിന് കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്യണമെന്ന് പിസിഎഫ് അല്‍ ഖോബാര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മദ്രാസ് ഐ ഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ നിഷ്പക്ഷവും സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി ടി കോയ പൂക്കിപറമ്പ്(പ്രസിഡന്റ്), നവാസ് ഐസിഎസ്(ജനറല്‍ സെക്രട്ടറി), യഹിയ മുട്ടയ്ക്കാവ്(ഖജാഞ്ചി), നിസാം വെള്ളാവില്‍, സലീം ചന്ദ്രാപ്പിന്നി, ബദറുദ്ദീന്‍ ആദിക്കാട്ടുകുളങ്ങര(വൈസ് പ്രസിഡന്റുമാര്‍), അഷറഫ് ശാസ്താംകോട്ട, മുസ്തഫ പട്ടാമ്പി, അഫ്‌സല്‍ ചിറ്റുമൂല(ജോയിന്റ് സെക്രട്ടറിമാര്‍), ഷംസുദ്ധീന്‍ ഫൈസി കൊട്ടുകാട്(രക്ഷാധികാരി), ഷാജഹാന്‍ കൊട്ടുകാട് (മീഡിയ സെക്രട്ടറി), സിറാജുദ്ധീന്‍ സഖാഫി, റാഷിദ് വട്ടപ്പാറ, ഹമീദ് കാസര്‍കോട്, ഷാഫി കാസര്‍കോട്, ആലിക്കുട്ടി മഞ്ചേരി, ഷാഹുല്‍ഹമീദ് പള്ളിശ്ശേരിക്കല്‍, സഫീര്‍ വൈലത്തൂര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ശബ്ദ സന്ദേശം വഴിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.RELATED STORIES

Share it
Top