സെവന്‍സ് സ്റ്റാര്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍: ഫോണിക്‌സ് ദാറുബൈല ലാന്റേണ്‍ എഫ്‌സി ജേതാക്കള്‍
ടൂര്‍ണമെന്റ് റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, അലി മക്ക സ്‌റ്റോര്‍, റാനിദ് സൈന്‍ മജീദ് എന്നിവരുടെ സാന്നിധ്യത്തില്‍ ജരീര്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ ഫാഹിദ് ഹസന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു.
റിയാദ്: ഷിഫാ സനായ ജാലിയാത്ത് ഗ്രൗണ്ടില്‍ റിയാദിലെ വമ്പന്‍മാര്‍ ഏറ്റുമുട്ടിയ സെവന്‍സ് സ്റ്റാര്‍ ഏകദിന മല്‍സരത്തില്‍ ഫോണിക്‌സ് ദാറുബൈല ലാന്റേണ്‍ എഫ്‌സി ജേതാക്കളായി. ഹാഫ്‌ലൈറ്റ് കല്ലുമ്മല്‍ എഫ്‌സിക്കെതിരേ മുഴുവന്‍ സമയം സമനില പാലിച്ചപ്പോള്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ 4 നെതിരേ 5 ഗോളുകള്‍ നേടിയാണ് ഫോണിക്‌സ് ജേതാക്കളായത്. ടൂര്‍ണമെന്റ് റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, അലി മക്ക സ്‌റ്റോര്‍, റാനിദ് സൈന്‍ മജീദ് എന്നിവരുടെ സാന്നിധ്യത്തില്‍ ജരീര്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ ഫാഹിദ് ഹസന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു.
ഫൈനല്‍ മല്‍സരത്തില്‍ റിഫ വൈസ് പ്രസിഡന്റ് ബാബു മഞ്ചേരി, റിഫ ജോ. സെക്രട്ടറി ജുനൈസ് വാഴക്കാട്, ഷാനവാസ് മങ്കട, സലിം തൃശൂര്‍, മുഹമ്മദ്, മജീദ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ടൂര്‍ണമെന്റിലെ ഫെയര്‍ പ്ലേ ടീമായി അല്‍ കര്‍സഫ് സുലൈ എഫ്‌സിയെയും ടോപ്പ് സ്‌കോറര്‍: ജോബി (സുലൈ എഫ്‌സി), മികച്ച കീപ്പര്‍: മുബശ്ശിര്‍ (ലാന്റേണ്‍ എഫ് സി), മികച്ച ഫോര്‍വേഡ്: മുബാറക് (ലാന്റേണ്‍ എഫ്‌സി), മികച്ച കളിക്കാരന്‍: ഫാരിസ് (ലാന്റേണ്‍ എഫ്‌സി), മികച്ച ഡിഫെന്‍ഡര്‍: ശൗലിഖ് (ഹാഫ് ലൈറ്റ് കല്ലുമ്മല്‍ എഫ്‌സി) എന്നിവരെയും തിരഞ്ഞെടുത്തു.
മുഴുവന്‍ മല്‍സരങ്ങളും റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴിലുള്ള റഫറി പാനലായിരുന്നു കളികള്‍ നിയന്ത്രിച്ചത്. സെവന്‍സ് സ്റ്റാര്‍ പ്രസിഡന്റ് തൗഫീഖ്, സെക്രട്ടറി അഷ്‌റഫ് (മാനു), ട്രഷറര്‍ ശാഹുല്‍, സാമോന്‍ (മക്ക സ്‌റ്റോര്‍), മജീദ് (റാനിദ് സെയിന്‍ ഇലക്ട്രോണിക്‌സ്) രക്ഷാധികാരികളായ ഉമ്മര്‍, മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് വിന്നേഴ്‌സ് & റണ്ണേഴ്‌സ് ട്രോഫികള്‍ വിതരണം ചെയ്തു. റിയാസ്, ഷൗക്കത്, അലി, ശാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT