Latest News

കായംകുളത്ത് നവജാത ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് ആരോപണം

കായംകുളത്ത് നവജാത ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് ആരോപണം
X

ആലപ്പുഴ: കായംകുളത്ത് പ്രസവത്തിന് പിന്നാലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചുവെന്ന് പരാതി. സംഭവത്തില്‍ കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരേ കുഞ്ഞിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.

അജീഷ്-അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കായംകുളം മെഡിക്കന്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞ് ജനിച്ചത്. പ്രസവത്തിന് പിന്നാലെ ഹാര്‍ട്ട് ബീറ്റ് കുറവായതിനാല്‍ കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it