Gulf

തിരൂര്‍ ജില്ല പ്രഖ്യാപിക്കുക: എസ്ഡിപിഐ ലോങ്ങ് മാര്‍ച്ചിന് സോഷ്യല്‍ ഫോറത്തിന്റെ ഐക്യ ദാര്‍ഢ്യം

തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമായി എസ്ഡിപിഐ മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ലോങ്ങ്മാര്‍ച്ചിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

തിരൂര്‍ ജില്ല പ്രഖ്യാപിക്കുക:   എസ്ഡിപിഐ ലോങ്ങ് മാര്‍ച്ചിന് സോഷ്യല്‍ ഫോറത്തിന്റെ ഐക്യ ദാര്‍ഢ്യം
X

ജിദ്ദ: വികസന പുരോഗതിക്കു മലപ്പുറം ജില്ല വിഭജിച്ചു തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമായി എസ്ഡിപിഐ മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ലോങ്ങ്മാര്‍ച്ചിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്ന ജില്ല അടിസ്ഥാന സൗകര്യങ്ങളില്‍ പതിനാലാം സ്ഥാനത്താണ് .2011 സെന്‍സസ് പ്രകാരം 4110956 ജനങ്ങളാണ് ജില്ലയില്‍ അതിന് ശേഷമുള്ള വളര്‍ച്ച വേറെയും.

ഇടുക്കി, വയനാട്, പത്തനംതിട്ട, കാസര്‍ഗോഡ് എന്നീ നാല് ജില്ലകളുടെ ജനസംഖ്യയുള്ള മലപ്പുറം ജില്ലക്ക് ജനസംഖ്യാനുപാതികമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും മറ്റു സര്‍ക്കാര്‍ സേവനങ്ങളിലും മലപ്പുറം ജില്ലയ്ക്കു അവഗണനകള്‍ മാത്രമാണ് നാളിതുവരെ ലഭിച്ചിട്ടുള്ളത്. ഈ നാല് ജില്ലകളിലായി 44 ലക്ഷം ജനങ്ങള്‍ക്ക് 536 ഹൈസ്‌കൂളും ,521 ആശുപത്രികളും ഉള്ളപ്പോള്‍ 41 ലക്ഷം വരുന്ന മലപ്പുറത്തിന് 200 ഹൈസ്‌കൂളും 259 ആശുപത്രികളുമാണ് ഉള്ളത്. മറ്റു ഗവര്‍മെന്റ് സ്ഥാപനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ പുതിയൊരു ജില്ലാ രൂപീകരണം അത്യാവശ്യമാണ്. തിരുര്‍,പൊന്നാനി,തിരുരങ്ങാടി താലൂക്കുകള്‍ ചേര്‍ന്ന് 1000 ചതുരശ്ര കിലോമീറ്ററില്‍ 2004000 ജനങ്ങളും ഏറനാട് ,നിലമ്പൂര്‍ ,പെരിന്തല്‍മണ്ണ എന്നീ താലൂക്കുകള്‍ ചേര്‍ന്ന് 2559 ചതുരശ്ര കിലോമീറ്ററില്‍ 2106956 ജനങ്ങളെയും ഉള്‍പ്പെടുത്തി തീരൂരും മലപ്പുറവും രണ്ട് ജില്ലകളായി വിഭജിച്ചാല്‍ മലപ്പുറത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് അറുതിയാവും. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവിധ ജനങ്ങള്‍ക്കും ജില്ലാ വിഭജനത്തോട് യോജിപ്പാണങ്കിലും വോട്ടു ബാങ്ക് രാഷ്ട്രീയതാല്പര്യങ്ങള്‍ ജില്ലാ വിഭജനം എന്ന ആവശ്യത്തിന് തുരങ്കം വയ്ക്കുന്ന തരത്തിലാണ് കണ്ടുവരുന്നത്.

യോഗത്തില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ചേലക്കര, സെക്രട്ടറിമാരായ മുഹമ്മദ് കുട്ടി തിരുവേഗപ്പുറ അലി കാരാടി യാഹുട്ടി മുജീബ് അഞ്ചച്ചവിടി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it