Gulf

സൗദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്ക്

സൗദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്ക്
X

റിയാദ്: വനിതകള്‍ക്ക് 17 തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി സൗദി. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാണ് ഇത്തരത്തിലൊരു നടപടിയന്നാണ് സൗദി സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം. സുരക്ഷാ പ്രശ്‌നങ്ങളുള്ളതും അമിത കായിക ക്ഷമത വേണ്ടതുമായി ജോലികളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്‌സിങ് ജോലികള്‍, ടാറിങ്, ലോഹം ഉരുക്കല്‍, ഊര്‍ജ്ജ ജനറേറ്റര്‍ ജോലികള്‍, വെല്‍ഡിങ്, രാസവള ഗോഡൗണ്‍ ജോലികള്‍, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികള്‍, പെയിന്റിംഗ് മേഖലയിലെ ജോലികള്‍ എന്നിവക്കൊക്കയാണ് സ്ത്രീകള്‍ക്ക് വിലക്കുള്ളത്. ഇതേ മേഖലയിലെ ഓഫിസ്, അഡ്മിന്‍ ജോലികള്‍ സ്ത്രീകള്‍ക്കു ചെയ്യാവുന്നതാണ്.

Next Story

RELATED STORIES

Share it