സൗദിയിലെ ബസ് അപകടം: സെയ്ദ് അബൂബക്കറിന്റെ മൃതദേഹം ത്വായിഫില്‍ ഖബറടക്കി

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ത്വായിഫ് ജനറല്‍ ഹോസ്പ്പിറ്റലില്‍വച്ചാണ് സെയ്ദ് അബൂബക്കര്‍ മരണപ്പെടുന്നത്.

സൗദിയിലെ ബസ് അപകടം: സെയ്ദ് അബൂബക്കറിന്റെ മൃതദേഹം ത്വായിഫില്‍ ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ദിവസമുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സെയ്ദ് അബൂബക്കറിന്റെ മൃതദേഹം ത്വായിഫില്‍ ഖബറടക്കി. ത്വായിഫ് ജുഫാലി മസ്ജിദില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. ത്വായിഫിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും കെഎംസിസിയുടെയും പ്രവര്‍ത്തകര്‍ മുഴുവന്‍ നടപടി ക്രമങ്ങള്‍ക്കും നേതൃത്വം നല്‍കി.

ദമ്മാമില്‍നിന്നും സെയ്ദ് അബൂബക്കറിന്റെ ബന്ധുക്കള്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ത്വായിഫ് ജനറല്‍ ഹോസ്പ്പിറ്റലില്‍വച്ചാണ് സെയ്ദ് അബൂബക്കര്‍ മരണപ്പെടുന്നത്. മൂന്നുദിവസം മുമ്പാണ് ദമ്മാമില്‍നിന്ന് മദീനയിലെത്തിയ ശേഷം മക്കയില്‍ വന്ന് ഉംറ നിര്‍വഹിച്ച് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ത്വായിഫ്- റിയാദ് അതിവേഗ പാതയിലെ അല്‍മോയ എന്ന സ്ഥലത്തുവച്ച് വിശ്രമത്തിനായി നിര്‍ത്തിയിട്ട ബസ്സിന്റെ പിന്നില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നു. ഭാര്യ: നസീമ ബീവി. ഹിസാന, നൈമ, ഫാത്തിമ എന്നിവര്‍ മക്കളാണ്.

RELATED STORIES

Share it
Top