Gulf

അതി വേഗ യാത്രക്കായി വരുന്നു സൗദിയിലും വെര്‍ജിന്‍ ഹൈപര്‍ ലോപ്

റിയാദില്‍ നിന്നും ജിദ്ദയിലെത്താന്‍ വെറും 46 മിനിറ്റ് മതിയാവും

അതി വേഗ യാത്രക്കായി വരുന്നു സൗദിയിലും വെര്‍ജിന്‍ ഹൈപര്‍ ലോപ്
X

ദമ്മാം: സൗദി അറേബ്യയുടെ വികസന മുന്നേറ്റത്തിനു പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഗതാഗത മന്ത്രാലയം. അതിവേഗ യാത്ര സംവിധാനമായ ഹൈപര്‍ ലോബ് ടെക്‌നോളജി രാജ്യത്തു നടപ്പിലാക്കുന്നതിന്‍െ സാധ്യത പഠനത്തിനു വെര്‍ജിന്‍ ഹൈപര്‍ ലോബ് കമ്പനിയുമായി സൗദി ഗതാത മന്ത്രാലയം കരാറില്‍ ഒപ്പു വെച്ചു.

സൗദി കിരീടവകാശി മുഹമ്മദ് സല്‍മാന്‍ രാജകുമാരന്‍ മുന്‍കൈഎടുത്താണ് തന്റെ രാജ്യത്തെ അതി വികസനത്തിലേക്കെത്തിക്കാന്‍ ആധുനിക യാത്ര സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം വെര്‍ജിന്റെ ഹൈപര്‍ ലൂബ് കമ്പനി സന്ദര്‍ശിക്കുകയും സൗദിയിലും പദ്ധതി നടപ്പാക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഗതാഗത മേഖലയില്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ക്കാവശ്യമായ ഉപദേശങ്ങളു നിര്‍ദേശങ്ങളും നല്‍കാനും പരസ്പരം സഹകരണത്തിനും ധാരണയായിട്ടുണ്ട്.

ഈ യാത്ര സംവിധാനം നടപ്പാക്കുന്നതോടെ ജിദ്ദയില്‍ നിന്നും റിയാദിലേക്കു വെറും 46 മിനിറ്റു കൊണ്ട് എത്താന്‍ കഴിയും. റിയാദില്‍ നിന്നും അബൂദബിയിലേക്കു വെറു 48 മിനിറ്റ് മതിയാവുമെന്നും വെര്‍ജിന്‍ കമ്പനി മേധാവി സുല്‍ത്വാന്‍ അഹമ്മദ് അല്‍സലീം പറഞ്ഞു. പരീക്ഷണാര്‍ത്ഥം ഇതിനകം നാനൂറിലേറെ യാത്ര സര്‍വീസ് നടത്തിയതായും അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ക്കു പുറമെ ചരക്ക് നീക്കവും ഈ സംവിധാനം ലക്ഷ്യമിടുന്നതായി സൗദി ഗതാഗത മന്ത്രാലയം വ്യക്തമാക്കി.


Next Story

RELATED STORIES

Share it