റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു
റിയാദ് : ഇരുപത്തിനാലോളം വിവിധ ക്ലബ്ബുകളുടെ കൂട്ടായമയായ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) തങ്ങളുടെ പുതിയ ലോഗോ മലാസ് ഭാരത് റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് ബഷീര്‍ കരന്തുര്‍ വൈസ് പ്രസിഡന്റ് ബാബു മഞ്ചേരി എന്നിവര്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിഫ പുതുതായി തുടങ്ങുന്ന ക്ലബ്ബ് രെജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു കൊണ്ടുവരുന്നതിനായി ഉണ്ടാക്കിയ വെബ് പോര്‍ട്ടല്‍, വെബ്സൈറ്റ് എന്നിവയെ കുറിച്ചുള്ള ഡെമോ റിഫ ട്രഷറര്‍ നബീല്‍ പാഴൂര്‍ നിര്‍വഹിച്ചു . റിഫ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും റിയാദിലെ എല്ലാ കളിക്കാര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി റിയാദിലെ റിഫയില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബുകള്‍ ഉള്‍പ്പെടെ നിലവില്‍ റിജിസ്‌ട്രേഷന്‍ റിക്യുസ്റ്റുകള്‍ തന്നിട്ടുള്ളവരെയും ഉള്‍പ്പെടുത്തി 32 ടീമുകള്‍ മാറ്റുരക്കുന്ന റിഫ സൂപ്പര്‍ കപ്പ് സെവ്ന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഡിസംബറിൽ നടത്താനും തീരുമാനിച്ചു. ഇതിനായി നൗഷാദ് ചക്കാല കണ്‍വീനറായും ഫൈസല്‍ പാഴൂര്‍ ജോയിന്റ് കണ്‍വീനര്‍ ആയും 51 അംഗങ്ങള്‍ ഉള്ള ടൂര്‍ണമെന്റ് കമ്മിറ്റിയും രൂപികരിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും മാര്‍ക്കറ്റിംഗ് ഇന്‍ ചാര്‍ജ് മുസ്റ്റഫ കവായി നന്ദിയും പറഞ്ഞു .
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT