Gulf

ഫാഷിസത്തെ സാഹിത്യ സംസ്‌കരണത്തിലൂടെ ചെറുക്കുക: ഇസ്‌റ

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയില്‍ നടത്തിയ 'സാഹിത്യം; ഫാഷിസം, പ്രതിരോധം' എന്ന വിഷയത്തെ അധികരിച്ചുസലീം ചളവറ പ്രബന്ധം അവതരിപ്പിച്ചു

ഫാഷിസത്തെ സാഹിത്യ സംസ്‌കരണത്തിലൂടെ ചെറുക്കുക: ഇസ്‌റ
X

ജിദ്ദ: ഇന്ത്യയുടെ ചരിത്രവും ബഹുസ്വരമായ സാഹിത്യ സംസ്‌കാരവുമാണ് ഫാഷിസത്തിന് പ്രധാന ശത്രുക്കളെന്നും ഇവ രണ്ടിനെയുമാണ് ഇവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ഇന്റര്‍ഗ്രേറ്റഡ് സൊസൈറ്റി ഫോര്‍ റിസര്‍ച്ച് അനലൈസ്(ഇസ്‌റ) രണ്ടാമത് ഇന്റലക്ച്ചല്‍ പാര്‍ലെ അഭിപ്രായപ്പെട്ടു. ചരിത്രം പറഞ്ഞു കൊണ്ടേയിരിക്കുകയും സാഹിത്യത്തെ സജീവമാക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയില്‍ നടത്തിയ 'സാഹിത്യം; ഫാഷിസം, പ്രതിരോധം' എന്ന വിഷയത്തെ അധികരിച്ചുസലീം ചളവറ പ്രബന്ധം അവതരിപ്പിച്ചു. ഫാഷിസം വളരുന്നത് ജനാധിപത്യത്തിലൂടെയാണ്. ഇതിനെ വേര്‍തിരിച്ചു കാണാന്‍ നമ്മള്‍ ജാഗരൂകരായിരിക്കണം. ഈ മനോനിലയെയാണ് സംസ്‌കാരികമായി ചെറുത്തുതോല്‍പ്പിക്കേണ്ടത്. ഭൂരിപക്ഷഹിതം ജനാധിപത്യമല്ല. അത് ഫാഷിസവുമാവാം. അപരന്റെ സ്വാതത്ര്യം ജനാധിപത്യമാണെങ്കില്‍ അപരന്‍ അപകടമാവുന്നതാണ് ഫാഷിസം. അപരനെ, ഇതര ആശയത്തെ ഇല്ലായ്മ ചെയ്യുക എന്നത് മാത്രമാണ് ഫാഷിസത്തിന്റെ അജണ്ട. എഴുത്തിലൂടെയും വായനയിലൂടെയുമുള്ള സാംസ്‌കാരിക ചെറുത്തുനില്‍പ്പുകളിലൂടെയും വരുംതലമുറയിലടക്കം ബഹുസ്വരത വളര്‍ത്തിയെടുക്കുന്നതിലൂടെയും മാത്രമേ ഒരുപരിധി വരെ ഫാഷിസത്തെ ചെറുക്കാനാവൂവെന്നും അദ്ദേഹം പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

പുസ്തക ചര്‍ച്ചയില്‍ ഫൈസല്‍ കൊണ്ടോട്ടിയുടെ 'ചെമ്പകക്കൊമ്പിലെ പ്യൂപ്പ' എന്ന നോവലിനെ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് ടാലന്റ് ടൈമില്‍ നസീം സലാഹ് തന്റെ കവിത അവതരിപ്പിക്കുകയും അതോടൊപ്പം ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം പങ്കുവയ്ക്കുന്ന കവയത്രി സുഹറ പടിപ്പുരയുടെ 'രാജ്യദ്രോഹി' എന്ന കവിതയുടെ ആസ്വാദനം അവതരിപ്പിച്ചു. പ്രിന്‍സാദ് പാറായി അധ്യക്ഷത വഹിച്ചു. വിവിധ ചര്‍ച്ചകളില്‍ മൊയ്തു വെളിയഞ്ചേരി, സലാഹ് കാരാടന്‍, അബ്ദുല്‍ ഗനി, സക്കീന ഓമശ്ശേരി, ഷക്കീല്‍ ബാബു, ബരീറ അബ്ദുല്‍ ഗനി സംസാരിച്ചു.



Next Story

RELATED STORIES

Share it