Gulf

നിലമ്പൂരിന്റെ പുനര്‍നിര്‍മിതിക്കായി വെള്ളിയാഴ്ച ജിദ്ദയില്‍ പന്തുരുളും

ഷറഫിയയില്‍ നടന്ന ചടങ്ങില്‍ മല്‍സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പ്രകാശനവും ജഴ്‌സി വിതരണവും നടന്നു. പ്രളയദുരന്തത്തിന്റെ വ്യാപ്തി വിവരിക്കുന്ന വീഡിയോ അവതരണത്തോടെ തുടങ്ങിയ ചടങ്ങില്‍ ജിദ്ദയിലെ പൗരപ്രമുഖരും, മാധ്യമപ്രവര്‍ത്തകരും പങ്കാളികളായി.

നിലമ്പൂരിന്റെ പുനര്‍നിര്‍മിതിക്കായി വെള്ളിയാഴ്ച ജിദ്ദയില്‍ പന്തുരുളും
X

ജിദ്ദ: നിലമ്പൂരിന്റെ പുനര്‍നിര്‍മിതിക്കായി ജിദ്ദയില്‍ നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്‍ 'നിയോ ജിദ്ദ' സംഘടിപ്പിക്കുന്ന ഏകദിന സൗഹൃദ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നവംബര്‍ 1ന് വെള്ളിയാഴ്ച കേരളപ്പിറവി ദിനത്തില്‍ തുടക്കമാവും. മഹാപ്രളയം ദുരിതം വിതച്ച നിലമ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും നിലമ്പൂരിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാവുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനുമായി നടത്തുന്ന 'കിക്കോഫി'ന്റെ ചിത്രം തെളിഞ്ഞു. ഷറഫിയയില്‍ നടന്ന ചടങ്ങില്‍ മല്‍സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പ്രകാശനവും ജഴ്‌സി വിതരണവും നടന്നു. പ്രളയദുരന്തത്തിന്റെ വ്യാപ്തി വിവരിക്കുന്ന വീഡിയോ അവതരണത്തോടെ തുടങ്ങിയ ചടങ്ങില്‍ ജിദ്ദയിലെ പൗരപ്രമുഖരും, മാധ്യമപ്രവര്‍ത്തകരും പങ്കാളികളായി.


നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്ത് കമ്മിറ്റികളും നിലമ്പൂര്‍ മുനിസിപ്പാലിറ്റി കൂട്ടായ്മയും ചേര്‍ന്നാണ് 'നിയോ'കമ്മിറ്റിക്കു രൂപം നല്‍കിയത്. ഷറഫിയക്കടുത്ത വുറൂദ് ഡിസ്ട്രിക്കിലെ ശബാബിയാ സ്റ്റേഡിയത്തിലാണു മല്‍സരങ്ങള്‍ നടക്കുക. വൈകീട്ട് 4 മണി മുതല്‍ രാത്രി 12 വരെ നീളുന്ന ടൂര്‍ണമെന്റില്‍ ആകെ 15 മല്‍സരങ്ങളാണുണ്ടാവുക. ജിദ്ദയിലെ അറിയപ്പെടുന്ന എട്ടുടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എ യില്‍ കെപിഎസ് കരുളായി, സീപാറ്റ്‌സ് ചുങ്കത്തറ, പോപ്പി പോത്തുകല്ല്, സ്മാര്‍ട്ട് മൂത്തേടം എന്നീ ടീമുകളും ഗ്രൂപ്പ് ബി യില്‍ സ്വാന്‍ നിലമ്പൂര്‍, ജാപ്പ അമരമ്പലം, ജീവാ വഴിക്കടവ്, സേവാ എടക്കര എന്നീ ടീമുകളും ഏറ്റുമുട്ടും. ടീമുകളുടെ ജഴ്‌സി പ്രകാശനം നിയോ മുഖ്യരക്ഷാധികാരി ഹംസ സൈക്കോ നിര്‍വഹിച്ചു.

ടീം മാനേജര്‍മാരായ ഷാജി വഴിക്കടവ്, ശംസുദ്ദീന്‍ കരുളായി, ഇസ്മായില്‍ പോത്തുകല്ല്, മുഹമ്മദ് ഷാഹിദ് എടക്കര, ശിഹാബ് അമരമ്പലം, സജ്ജാദ് മൂത്തേടം, അമീന്‍ സ്വലാഹി നിലമ്പൂര്‍, ഗഫൂര്‍ ചുങ്കത്തറ എന്നിവര്‍ അതത് ടീമുകളുടെ ജഴ്‌സികള്‍ ഏറ്റുവാങ്ങി. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ റിലീസിങ് നിര്‍വഹിച്ചു. നിയോ രക്ഷാധികാരി നജീബ് കളപ്പാടന്‍, ചെയര്‍മാന്‍ പിസിഎ റഹ്മാന്‍, വി പി റിയാസ്, നൗഷാദ് (അല്‍ഹറബി), റിയാസ് പൂക്കോട്ടുമ്പാടം (മന്‍ഹര്‍), പിഎം മായിന്‍കുട്ടി, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ ടീമുകളെ എ, ബി ഗ്രൂപ്പുകളാക്കാനുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി. കിക്കോഫിനുള്ള ട്രോഫികള്‍ രക്ഷാധികാരി റഹിം പത്തുതറ പ്രകാശനം ചെയ്തു. ടൂര്‍ണമെന്റിനുള്ള പന്ത് ശരീഫ് അറയ്ക്കല്‍ സൈഫുദ്ദീന്‍ വാഴയിലിനു കൈമാറി.

ടീം ക്യാപ്റ്റന്‍മാരായ എം കെ മാനു (ജീവ), അജീഷ് (കെപിഎസ്), മുനവ്വര്‍ (പോപ്പി), വാസുദേവന്‍ (സേവാ), ഫൈസല്‍ മാമ്പറ്റ (ജാപ്പ), ആഷിഖ് (സ്മാര്‍ട്‌സ്), സാദിഖ് (സ്വാന്‍), റഷീദ് (സീപാറ്റ്‌സ്) എന്നിവര്‍ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു. നിയോ പ്രസിഡന്റ് റഷീദ് വരിക്കോടന്‍ കിക്കോഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. താജാറിയാസ് ഐടി കൈകാര്യം ചെയ്തു. മുര്‍ശിദ്, അമീന്‍ ഇസ്‌ലാഹി, മന്‍സൂര്‍ എടക്കര, ഉമര്‍ കെടി, സലിം കുരിക്കള്‍, പി എം ഉസ്മാന്‍, സുഹൈല്‍ തൈക്കാടന്‍, ഫിറോസ് വഴിക്കടവ്, സലിം ചുങ്കത്തറ, അഫ്‌സല്‍ കെപി, അസ്‌കര്‍ ഹുസൈന്‍ ചുള്ളിയോട് എന്നിവര്‍ പരിപാടികര്‍ക്ക് നേതൃത്വം നല്‍കി. നിയോ ജനറല്‍ സെക്രട്ടറി കെ ടി ജുനൈസ് സ്റ്റേജ് പരിപാടികള്‍ നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it