Gulf

റമദാന്‍: ദുബയില്‍ 587 തടവുകാര്‍ക്ക് മോചനം

ചെയ്ത തെറ്റുകള്‍ തിരുത്താനും കുടുംബത്തോടൊപ്പം ചേര്‍ന്ന് പുതിയ ജീവിതം ആരംഭിക്കാനുമാണ് തടവുകാരെ മോചിപ്പിച്ചത്.

റമദാന്‍: ദുബയില്‍ 587 തടവുകാര്‍ക്ക് മോചനം
X

ദുബയ്: റമദാന്‍ പ്രമാണിച്ച് ദുബയില്‍ തടവില്‍ കഴിയുന്ന 587 പേരെ മാപ്പുനല്‍കി മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍ദേശം നല്‍കി. ചെയ്ത തെറ്റുകള്‍ തിരുത്താനും കുടുംബത്തോടൊപ്പം ചേര്‍ന്ന് പുതിയ ജീവിതം ആരംഭിക്കാനുമാണ് തടവുകാരെ മോചിപ്പിച്ചത്.

റമദാന്‍ ഒന്നിന് മുമ്പായി നിയമനടപടികള്‍ പൂര്‍ത്തിയാക്കി 587 പേരെയും സ്വന്തം വീട്ടിലെത്തിക്കുമെന്ന് ദുബയ് പബ്ലിക്ക് പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് 3,0005 പേരെയും ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമി 377 പേരെയും, റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 306 പേരെയും മോചിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it