Gulf

സൗദി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ അഞ്ചാംഘട്ടം തുടങ്ങി

സൗദി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ അഞ്ചാംഘട്ടം തുടങ്ങി
X

ജിദ്ദ: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിങ് ഖാലിദ് ഫൗണ്ടേഷനു കീഴിലുള്ള ഇസ് ലാമിക് സെന്ററും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷനല്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ മുസാബഖ എന്നറിയപ്പെടുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ അഞ്ചാംഘട്ടത്തിന് തുടക്കമായി. മാലദ്വീപ് ഹോണററി കോണ്‍സലും ജംയത്ത് ഖൈറുകും ജിദ്ദ മേധാവിയും കൂടിയായ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അബ്ദുല്ലാഹ് ഹനഫി അഞ്ചാംഘട്ടത്തിന്റെ പുസ്തക പ്രകാശനം നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പനു നല്‍കി നിര്‍വഹിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വെബ്‌സൈറ്റ്(www.islahicenter.org) ഡോ. ഫാറൂഖ് ജുബൈല്‍ ഉദ്ഘാടനം ചെയ്തു.

നാലാംഘട്ട പരീക്ഷയില്‍ നാലാം റാങ്ക് പങ്കിട്ട മുനീറാ മുജീബ്, നജ്‌ല അനീസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. കിങ് ഖാലിദ് ഇസ് ലാമിക് സെന്റര്‍ ദഅവാ വിഭാഗം കാര്യദര്‍ശി ശെയ്ഖ് ലുഅയ്യ് ഉസാമ അല്‍ശവാ, നാഷനല്‍ കമ്മിറ്റി സെക്രട്ടറി സഅദുദ്ദീന്‍ സ്വലാഹി, റിയാദ് ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ മദീനി, യാമ്പു റോയല്‍ കമ്മീഷന്‍ ദഅവാ സെന്റര്‍ പ്രബോധകന്‍ അബ്ദുല്‍ അസീസ് സുല്ലമി, ഖുര്‍ആന്‍ മുസാബക ബോര്‍ഡ് ഡയറക്ടര്‍ മുജീബ് തൊടികപ്പുലം സംസാരിച്ചു. തുടര്‍ന്ന് നടന്ന ഖുര്‍ആന്‍ പഠന സെഷനില്‍ ഇസ്മായില്‍ കുട്ടി മദനി, അലി ശാക്കിര്‍ മുണ്ടേരി ക്ലാസെടുത്തു.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷനല്‍ കമ്മിറ്റി ട്രഷറര്‍ ഡോ. ഫാറൂഖ് ജുബൈല്‍ അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് സാലഫി എടക്കര, ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it