Gulf

പ്രവാസി; നിലപാടും നിര്‍ദേശങ്ങളും-ടോക് ഷോ സംഘടിപ്പിച്ചു

സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രവാസി ക്ഷേമം എന്നീ മേഖലകള്‍ തിരിച്ച് പ്രവാസിയുടെ നിലപാടുകളും നിര്‍ദേശങ്ങളും ടോക് ഷോ ചര്‍ച്ച ചെയ്തു.

പ്രവാസി; നിലപാടും നിര്‍ദേശങ്ങളും-ടോക് ഷോ സംഘടിപ്പിച്ചു
X

ജിദ്ദ: സൈന്‍ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി; നിലപാടും നിര്‍ദേശങ്ങളും എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു. സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവാസി സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രവാസി ക്ഷേമം എന്നീ മേഖലകള്‍ തിരിച്ച് പ്രവാസിയുടെ നിലപാടുകളും നിര്‍ദേശങ്ങളും ടോക് ഷോ ചര്‍ച്ച ചെയ്തു. പ്രവാസികള്‍ നാടിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നു എന്ന് അംഗീകരിക്കുന്നവര്‍ തന്നെ തങ്ങളുടെ ക്ഷേമത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവരാണെന്നും രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗമായി പ്രവാസികള്‍ മാറിയെന്നും ടോക് ഷോ വിലയിരുത്തി. എയര്‍പോര്‍ട്ട് വിഷയങ്ങള്‍, വര്‍ധിച്ച വിമാനക്കൂലി, മൃതദേഹം നാട്ടിലെത്തിക്കല്‍, നോര്‍ക്ക അടക്കമുള്ള ഏജന്‍സികളുടെ വിവിധ ക്ഷേമപദ്ധതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട, പ്രവാസി വോട്ട് എന്നിവയിലെല്ലാമുള്ള പോരായ്മകള്‍ പരിപാടിയില്‍ ചര്‍ച്ചയായി.

പ്രവാസികള്‍ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നിച്ച് നില്‍ക്കണമെന്നും അവരവരുടെ സംഘടനകളിലൂടെ സംഘശക്തി വര്‍ധിപ്പിച്ചു വില പേശാനുതകുന്ന വിധത്തില്‍ ആയി തീരണമെന്നും വിലയിരുത്തി. പ്രവാസികളുടെ പണം നഷ്ടപ്പെടാത്ത രീതിയില്‍ ഉപയുക്തമാവുന്ന മേഘലകളില്‍ വിനിയോഗിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇത്തരത്തില്‍ നയം രൂപീകരിക്കുമ്പോള്‍ പ്രവാസലോകത്തെ തൊഴിലാളികളേയും ഉയര്‍ന്ന പ്രൊഫഷനലുകളെയും ബിസിനസ് രംഗത്തുള്ളവരെയും പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭരണ ഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവാസി സംഘടനാ പ്രതിനിധികള്‍ക്കും തെരഞ്ഞെടുപ്പ് വേളകളില്‍ സ്ഥാനാര്‍ഥികള്‍ക്കും സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് ഗസ്സാലി മോഡറേറ്ററായി. പരിപാടിയില്‍ വ്യവസായി ആലുങ്ങല്‍ മുഹമ്മദ്, വി പി മുഷ്താഖ് , വിവിധ കക്ഷി നേതാക്കളായ അഹമ്മദ് പാളയാട്ട്, വി കെ റഹൂഫ്, പി പി എ റഹീം, കെ ടി എ മുനീര്‍, മജീദ് നഹ, മാധ്യമ പ്രവര്‍ത്തകന്‍ ഹസ്സന്‍ ചെറൂപ്പ, നിരൂപകന്‍ ബഷീര്‍ വള്ളിക്കുന്ന്, ടി എം എ റഹൂഫ് സംസാരിച്ചു. സലാഹ് കാരാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നോര്‍ക്കാ ഡിപ്പാര്‍ട്ടുമെന്റും പ്രവാസി ക്ഷേമനിധിയും എന്ന വിഷയത്തെക്കുറിച്ചു എം ഉമ്മര്‍കോയ സംസാരിച്ചു. സൈന്‍ ഇന്ത്യയെ സാബിത്ത് വയനാട് പരിചയപ്പെടുത്തി. മാസ്റ്റര്‍ മുഹമ്മദ് ഹിഫ്‌സു ഖിറാഅത്ത് നിര്‍വഹിച്ചു. സൈന്‍ ജിദ്ദാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഷീദ് വരിക്കോടന്‍ അധ്യക്ഷനായി. നാസര്‍ വെളിയംകോട് സ്വാഗതവും ഹിഫ്‌സുറഹ്മാന്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് ചാപ്റ്റര്‍ ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, എം ഉമ്മര്‍ കോയ, ജമാലുദ്ധീന്‍, സി ടി ശിഹാബ്, അഷ്‌റഫ് കോയിപ്ര, സാബിത്ത്, ഇര്‍ഷാദ് കെ എം, റസാഖ് ചേലക്കോട്, ഷമീം, കെ ടി ജുനൈസ് നേതൃത്വം നല്‍കി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സവാദ് പേരാമ്പ്ര (ഇസ്ലാമിക് സെന്റര്‍) അജ്മല്‍ (ഫോക്കസ്) ഉസ്മാന്‍ പാണ്ടിക്കാട് (പ്രവാസി സാംസ്‌കാരിക വേദി) മുഹമ്മദ് പൊന്നാനി (ഒഐസിസി) വര്‍ഗീസ് ഡാനിയല്‍ (പത്തനംതിട്ട വെല്‍ഫയര്‍) അഡ്വ. ഷംസുദ്ധീന്‍ (മുന്‍ ചെയര്‍മാന്‍ ഇന്റ്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍) സിഎം അഹ്മദ് ആക്കോട് (ഒഐസിസി) നൗഷാദ് (ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം) സംസാരിച്ചു.

കെ എന്‍ എ ലത്തീഫ് (ഒസീമിയ), അബ്ദുല്‍ഗഫൂര്‍ പൊന്നെങ്ങാടന്‍ (ജിദ്ദ ദാഹ്‌വാ സെന്റര്‍), കെ എം മുസ്തഫ (സിജി), ഷാജഹാന്‍ (പിഎംഎഫ്), സവാദ് പേരാമ്പ്ര (എസ്‌ഐസി), നൗഷാദ് ചിറയിന്‍കീഴ് (ഐഎഫ്എഫ്), അബ്ദുല്‍ സലാം (കസവ്), അയ്യൂബ്ഖാന്‍ (പിജെഎസ്), മുഹമ്മദ് ബഷീര്‍ (മേവ), അബ്ദുള്ള മൂക്കണ്ണി, പി പി. റഹീം (ന്യൂ ഏജ് ), ജലീല്‍ മാടമ്പ്ര (ജാപ്പാ), അബ്ദുല്‍ ഗഫൂര്‍ (സേവ), നാഷിരിഫ് (ടിഎംഡബ്‌ള്യുഎ), റിയാസ് അഹമ്മദ് (ജീവ), ഷാജു അത്താണിക്കല്‍ (ഗ്രന്ഥപുര), ഖാസിം (ദയ) പങ്കെടുത്തു.

Next Story

RELATED STORIES

Share it