പൗരത്വ നിയമഭേദഗതിക്കെതിരേ പ്രവാസി വിദ്യാര്‍ഥികളും

പ്രതിഷേധ ബാന്‍ഡുകള്‍ അണിഞ്ഞും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ആസാദി മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

പൗരത്വ നിയമഭേദഗതിക്കെതിരേ പ്രവാസി വിദ്യാര്‍ഥികളും

ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഇന്ത്യയിലെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളും പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ ബാന്‍ഡുകള്‍ അണിഞ്ഞും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ആസാദി മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

ആര്‍ജവവും നീതിബോധവുമുള്ള തലമുറകള്‍ ഉയര്‍ന്നുവരണമെന്നും വംശീയത വച്ചുപുലര്‍ത്തുന്ന ഭരണകൂടങ്ങളെ അത് അസ്വസ്ഥമാക്കുമെന്നും പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത തനിമ ജിദ്ദ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് അനീസ് പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് രക്ഷാധികാരി എ നജ്മുദ്ദീന്‍, സലാം പാറയില്‍ എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top