മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: ജിദ്ദ ഇന്ത്യന്‍ മീഡിയാഫോറം പ്രതിഷേധിച്ചു
BY NSH20 Dec 2019 3:51 PM GMT

X
NSH20 Dec 2019 3:51 PM GMT
ജിദ്ദ: മംഗലാപുരത്ത് കര്‍ണാടക പോലിസ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ അന്യായമായി തടങ്കലിലാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം പൗരത്വവിവേചനനിയമം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച് ജനകീയപ്രക്ഷോഭത്തെ അമര്‍ച്ചചെയ്യുകയാണ്.
ഇതിന്റെ മറവില്‍ മാധ്യമങ്ങളെയും വേട്ടയാടുന്നു. പൗരാവകാശത്തിന് വേണ്ടി പോരാട്ടരംഗത്തുള്ള ഇന്ത്യന്‍ ജനതയ്ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി പ്രസിഡന്റ് പി ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി, ട്രഷറര്‍ ബിജുരാജ് രാമന്തളി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
ഇതു മായുന്നില്ല!
1 July 2022 12:34 PM GMTകേരളത്തിന്റെ അഭിമാനമുണ്ട്!
20 Jun 2022 4:02 AM GMTഒറ്റപ്പെട്ട് ഇന്ത്യ
7 Jun 2022 5:06 AM GMT''എനിക്കിതില്‍ പങ്കൊന്നുമില്ല!'': ഹനുമാന്
17 May 2022 9:42 AM GMTഇച്ചിരി സൂക്ഷിക്കുന്നത് നല്ലതാ
14 May 2022 4:54 PM GMTതിരിച്ചടിക്കുന്ന റഷ്യന്‍ ഉപരോധം
1 May 2022 12:31 PM GMT