പി മോഹനന്റെ പ്രസ്താവന സംഘപരിവാരവക്താവിന്റെ സ്വരത്തില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
പി മോഹനന്റെ പ്രസ്താവന പാര്‍ട്ടി നിലപാടാണോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം

റിയാദ്: മാവോവാദികളെ വളര്‍ത്തുന്നത് ഇസ്‌ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന പാര്‍ട്ടി നിലപാടാണോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യാ രാജ്യത്തിന്റെ മുഖ്യശത്രുവായ സംഘപരിവാര ശക്തികള്‍ക്ക് വളമിട്ടുകൊടുക്കാനേ ഇത്തരം പ്രസ്താവനകള്‍ പ്രയോജനം ചെയ്യൂ.
യുഎപിഎ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ച ജാള്യതമറയ്ക്കാന്‍ ഒരു സമുദായത്തെ മൊത്തം അവഹേളിച്ച പാര്‍ട്ടി നേതാവിനെക്കൊണ്ട് പ്രസ്താവന തിരുത്തി മാപ്പുപറയാന്‍ ഇടതുപക്ഷം ആര്‍ജവം കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സോഷ്യല്‍ ഫോറം റിയാദ്, കേരളാ സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എന്‍ എന്‍ അബ്ദുല്‍ ലത്തീഫ് പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ എ വൈ ഉസ്മാന്‍, മെഹിനുദ്ദീന്‍ മലപ്പുറം, വിവിധ ബ്ലോക്ക് കമ്മറ്റി നേതൃത്വങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു.
RELATED STORIES
ആലപ്പുഴ- എറണാകുളം മെമു സര്‍വീസില്‍ കോച്ചുകള്‍ കൂട്ടാനാവില്ലെന്ന് റെയില്‍വേ
5 Dec 2019 2:30 PM GMTആലുവ മണപ്പുറം പാലം നിര്‍മാണത്തിലെ അഴിമതി; ഹൈക്കോടതിയില്‍ ഹരജി
5 Dec 2019 2:19 PM GMTമാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി അറസ്റ്റില്‍
5 Dec 2019 2:02 PM GMTഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു
5 Dec 2019 1:20 PM GMTഡിസംബര്‍ 6 ബാബരി ഓര്‍മദിനമായി ആചരിക്കും: കാംപസ് ഫ്രണ്ട്
5 Dec 2019 12:15 PM GMT