Gulf

ബിആര്‍സി വോളിബോള്‍ രണ്ടാം റൗണ്ടില്‍ ഓര്‍ക്കിഡ്‌സിനും ഡാഫൊഡില്‍സിനും ജയം

ലാവണ്ടേഴ്‌സിന് വേണ്ടി ജരീര്‍, നിഹാല്‍, മുഹമ്മദ് നവാസ് എന്നിവര്‍ പൊരുതിയെങ്കിലും റിയാസ്, സജല്‍, റിയാദ് എന്നിവരടങ്ങുന്ന ഓര്‍ക്കിഡ്‌സിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു. രണ്ടാം മല്‍സരത്തില്‍ ഡാഫൊഡില്‍സ് ടുലിപ്പ്‌സിനെ പരാജയപ്പെടുത്തി.

ബിആര്‍സി വോളിബോള്‍ രണ്ടാം റൗണ്ടില്‍ ഓര്‍ക്കിഡ്‌സിനും ഡാഫൊഡില്‍സിനും ജയം
X

ജിദ്ദ: ജിദ്ദയിലെ ശബാബിയ ഗ്രൗണ്ടില്‍ നടക്കുന്ന ബിആര്‍സിയുടെ വോളിബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ ആഴ്ചയിലെ മല്‍സരങ്ങള്‍ക്ക് ആവേശകരമായ പരിസമാപ്തി. വാശിയേറിയ ആദ്യമല്‍സരത്തില്‍ ശക്തരായ ഓര്‍ക്കിഡ്‌സ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് പ്രഗത്ഭരായ ലാവണ്ടേഴ്‌സിനെ പരാജയപ്പെടുത്തി. ലാവണ്ടേഴ്‌സിന് വേണ്ടി ജരീര്‍, നിഹാല്‍, മുഹമ്മദ് നവാസ് എന്നിവര്‍ പൊരുതിയെങ്കിലും റിയാസ്, സജല്‍, റിയാദ് എന്നിവരടങ്ങുന്ന ഓര്‍ക്കിഡ്‌സിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു. രണ്ടാം മല്‍സരത്തില്‍ ഡാഫൊഡില്‍സ് ടുലിപ്പ്‌സിനെ പരാജയപ്പെടുത്തി.


ആദ്യസെറ്റില്‍ തോല്‍ക്കുകയും രണ്ടാം സെറ്റില്‍ പിന്നില്‍ നില്‍ക്കുകയും ചെയ്ത ഡാഫൊഡില്‍സ് സെലിന്‍, സഞ്ചു എന്നിവരുടെ അതിഗംഭീര ഫോമിലൂടെ തിരിച്ചുവരുകയും രണ്ടും മൂന്നും സെറ്റുകള്‍ ജയിക്കുകയും ചെയ്തു. ആദ്യമല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ റിയാസിന് മുന്‍ പ്രസിഡന്റ് എസ് എം നവാസ്, രണ്ടാം മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ സെലിനിന് മുഹാജിറും ട്രോഫികള്‍ സമ്മാനിച്ചു, മുഖ്യാതിഥിയായിരുന്ന താജുദ്ദീന്‍ പി മാളിയേക്കല്‍ കളിക്കാരെ പരിചയപ്പെട്ടു. നിസ്‌വര്‍ ഹസ്സന്‍, ഫിറോസ് മാലിക് എന്നിവര്‍ സംസാരിച്ചു. ലക്കി വിന്നേഴ്‌സായ സി വി റഷീദ്, ഇഹാബ് ആദം, നവാസ് എന്നിവര്‍ക്ക് യാഷി, പി എം മുസ്തഫ, സി ടി നൗഷാദ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. അഷ്‌റഫ് നല്ലളം മല്‍സരങ്ങള്‍ നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it