ഖത്തറില്‍ കൊറോണ ബാധിച്ച് ഒരാള്‍കൂടി മരിച്ചു; 24 മണിക്കൂറിനിടെ 345 പേര്‍ക്ക് രോഗം
59 വയസുകാരനാണ് ഇന്ന് മരിച്ചത്. കൊറോണയ്ക്ക് ചികില്‍സയിലായിരുന്ന ഇയാള്‍ ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
BY NSH18 April 2020 12:26 PM GMT

X
NSH18 April 2020 12:26 PM GMT
ദോഹ: ഖത്തറില്‍ കൊറോണ ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 345 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 46 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 59 വയസുകാരനാണ് ഇന്ന് മരിച്ചത്. കൊറോണയ്ക്ക് ചികില്‍സയിലായിരുന്ന ഇയാള്‍ ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലുള്ള രോഗികളുമായി സമ്പര്‍ക്കത്തിലായവരാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. പ്രവാസി തൊഴിലാളികള്‍ക്കിടയിലും പുതിയ കേസുകള്‍ വന്നിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന ഇവര്‍ക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം 5,008 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 4,490 പേര്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്.
Next Story
RELATED STORIES
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT