സ്വദേശിവല്‍ക്കരണം: നിയമമന്ത്രാലയത്തില് 581 പ്രവാസികളുടെ ജോലി നഷ്ടപ്പെടും
കുവൈത്തില്‍ കോടതികളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 581 സ്വദേശികള്‍ക്കു നിയമനം നല്‍കാനാണ് നീതിന്യായമന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ സ്വകാര്യ കരാര്‍ കമ്പനിയിലെ ഈജിപ്തുകാരാണ് കോടതിയുടെ കരട് വിധികളും ഉത്തരവുകളും അറബിയില്‍ ടൈപ്പ് ചെയ്യുന്നത്.

കുവൈത്ത്: കുവൈത്തില്‍ കോടതികളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 581 സ്വദേശികള്‍ക്കു നിയമനം നല്കാന് നീതിന്യായമന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ ഈ തസ്തികയിലുണ്ടായിരുന്ന പ്രവാസികളുടെ ജോലി നഷ്ടമാവും. നിലവില്‍ സ്വകാര്യ കരാര്‍ കമ്പനിയിലെ ഈജിപ്തുകാരാണ് കോടതിയുടെ കരട് വിധികളും ഉത്തരവുകളും അറബിയില്‍ ടൈപ്പ് ചെയ്യുന്നത്.
സ്വദേശിവല്‍ക്കരണ ഭാഗമായി ഇവര്‍ക്ക് പകരം ആദ്യഘട്ടത്തില്‍ 581 സ്വദേശികളെ നിയമിക്കാനാണ് നീതിന്യായ മന്ത്രായത്തിന്റെ പദ്ധതി. സിവില്‍ സര്‍വിസ് കമ്മീഷനാണ് ഈ തസ്തികയിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. ടൈപ്പ് ചെയ്തശേഷം പ്രധാന ജഡ്ജിയും സെക്രട്ടറിയും ഒപ്പുവയ്ക്കുന്നതോടെയാണ് വിധികള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവരിക.
അപ്പീല്‍ കൊടുക്കുകപോലുള്ള തുടര്‍നടപടികള്‍ക്കും വിധികള്‍ നിശ്ചിത സമയത്തിനകം ഉത്തരവായി ഇറങ്ങേണ്ടതുണ്ട്. നിലവില്‍തന്നെ ഏറെ തിരക്കുള്ള ടൈപ്പിങ് സെക്ഷനില്‍ ജോലിപരിചയമില്ലാത്ത സ്വദേശികള്‍ നിയമിക്കപ്പെടുന്നതോടെ ജോലിയുടെ വേഗക്കുറവ് നടപടിക്രമങ്ങളെ ബാധിക്കുമെന്ന ആശങ്ക നിയമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTമലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMT