Gulf

കെഡിഎസ്എഫിനു പുതിയ നേതൃത്വം

ഗഫൂര്‍ പള്ളിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കെഡിഎസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെഎംഎ മജീദ് ഉദ്ഘാടനം ചെയ്തു.

കെഡിഎസ്എഫിനു പുതിയ നേതൃത്വം
X

ദമ്മാം: കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം (കെഡിഎസ്എഫ്)ന്റെ ദമ്മാം ഏരിയക്ക് പുതിയ നേതൃത്വം. ഗഫൂര്‍ പള്ളിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കെഡിഎസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെഎംഎ മജീദ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ബഷീര്‍ ഉപ്പള വാര്‍ഷിക റിപ്പോര്‍ട്ടും, മുഹമ്മദ് ദലിക്കുക്ക് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഖാദര്‍ അണങ്കൂര്‍, സാജു തെരുവത്ത്, എ ബി മുഹമ്മദ്, ഹമീദ് കാഞ്ഞങ്ങാട്, ബഷീര്‍ ഉപ്പള, ജംഷി റൂബി സംസാരിച്ചു. ഫസല്‍ ചെടേക്കല്‍ ഖിറാഅത്ത് നടത്തി.

ഭാരവാഹികള്‍: അബ്ദുല്‍ ഗഫൂര്‍ പള്ളിക്കര (പ്രസിഡണ്ട്), ബഷീര്‍ ഉപ്പള (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ദലിക്കുക്ക് (ഖജാഞ്ചി), ജംഷാദ് മൊഗ്രാല്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), ഹാരിസ് പടുപ്പില്‍, നൗഫല്‍ പുത്തൂര്‍, ഹസ്സന്‍ അഡൂര്‍, ജംഷീദ് റൂബി, (വൈസ് പ്രസിഡന്റുമാര്‍), ഫസല്‍ ചെടേക്കല്‍, അന്‍സിഫ് പെര്‍ള, റസാഖ് തൃക്കരിപ്പൂര്‍, നസീര്‍ ഉദ്യാവര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സാജു തെരുവത്ത് (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Next Story

RELATED STORIES

Share it