Gulf

ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി 'നിയോ' ജിദ്ദയുടെ മെഡിക്കല്‍ ക്യാംപ്

വിദഗ്ധഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന ക്യാംപിന് അല്‍റയാന്‍ മാനേജ്‌മെന്റും നിയോ ഭാരവാഹികളും നേതൃത്വം നല്‍കി.

ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി നിയോ ജിദ്ദയുടെ മെഡിക്കല്‍ ക്യാംപ്
X

ജിദ്ദ: നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്‍ 'നിയോ' ജിദ്ദ അല്‍റയാന്‍ പോളിക്ലിനിക്കുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാംപ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. രാവിലെ 8 മണി മുതല്‍ ഷറഫിയ അല്‍റയാന്‍ ക്ലിനിക്കില്‍ തുടക്കംകുറിച്ച ക്യാംപില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വിദഗ്ധഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന ക്യാംപിന് അല്‍റയാന്‍ മാനേജ്‌മെന്റും നിയോ ഭാരവാഹികളും നേതൃത്വം നല്‍കി. വിവിധ പരിശോധനകള്‍ക്കൊപ്പം ജീവിത ശൈലീരോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

കബീര്‍ കൊണ്ടോട്ടി, പ്രിന്‍സാദ് പാറായി, ഡോ. വിനീത പിള്ള എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജെഎന്‍എച്ച് എംഡി വി പി മുഹമ്മദലി ക്യാംപ് ഉദ്ഘാടനം ചെയ്തു. 'നിയോ' പ്രസിഡന്റ് റഷീദ് വരിക്കോടന്‍ ഉദ്ഘാടന സെഷന്‍ നിയന്ത്രിച്ചു. മെഡിക്കല്‍ ക്യാംപ് കണ്‍വീനര്‍ ഗഫൂര്‍ എടക്കര, അല്‍ റയാന്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ശുഐബ്, നിയോ രക്ഷാധികാരി ഹംസ സീക്കോ, കബീര്‍ കൊണ്ടോട്ടി, ക്യാംപ് ചെയര്‍മാന്‍ ബഷീര്‍ പുതുക്കൊള്ളി, നിയോ സെക്രട്ടറി കെ ടി ജുനൈസ്, അല്‍ റയാന്‍ ഓപറേഷന്‍ മാനേജര്‍ നൗഫല്‍, നിയോ ട്രഷറര്‍ ഹുസൈന്‍ ചുള്ളിയോട് സംസാരിച്ചു.

ഡോ. സമ്പത്ത്, ഡോ. വിനീതാ പിള്ള, ഡോ. ഷഫ്‌ന, ഡോ. താജ് മൊയ്തീന്‍ (ഗൈനക്) എന്നിവരാണ് ക്യാംപില്‍ പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചത്. രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, രക്തസമ്മര്‍ദം, യൂറിന്‍ ടെസ്റ്റ് എന്നിവയ്ക്കു പുറമേ ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് ക്രിയാറ്റിനിന്‍ ടെസ്റ്റും സൗജന്യമായി നല്‍കി. നാല്‍പതോളം സാങ്കേതിക വിദഗ്ധരും വളണ്ടിയര്‍മാരും ക്യാംപിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. മുര്‍ശിദ് കരുളായിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ വിങ് പ്രവര്‍ത്തിച്ചു. ഗഫൂര്‍ എടക്കര, പിസിഎ റഹ്മാന്‍, സാദിഖ് അലി എന്നിവര്‍ ക്യാംപ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it