ദമ്മാമില്‍ കുട്ടികളെ മോഷ്ടിച്ച സ്വദേശി വനിത 20 വര്‍ഷത്തിനുശേഷം പിടിയില്‍
മോഷ്ടിച്ചുകൊണ്ടുപോയ രണ്ടുപേര്‍ക്കും തിരിച്ചറിയല്‍ രേഖ സമ്പാദിക്കുന്നതിന്നായി അഹ്‌വാലുല്‍ മദനി ഓഫിസിലെത്തിയപ്പോഴാണ് 50കാരിയായ വനിത കുടുങ്ങിയത്.

ദമ്മാം: ദമ്മാമില്‍ ആശുപത്രിയില്‍നിന്ന് നവജാതശിശുക്കളെ മോഷ്ടിച്ചുകൊണ്ടുപോയ സ്വദേശി വനിത 20 വര്‍ഷത്തിനുശേഷം പോലിസ് പിടിയിലായി. മോഷ്ടിച്ചുകൊണ്ടുപോയ രണ്ടുപേര്‍ക്കും തിരിച്ചറിയല്‍ രേഖ സമ്പാദിക്കുന്നതിന്നായി അഹ്‌വാലുല്‍ മദനി ഓഫിസിലെത്തിയപ്പോഴാണ് 50കാരിയായ വനിത കുടുങ്ങിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഉടന്‍ പോലിസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ആരോ ഉപേക്ഷിച്ച കുട്ടികളെ കൊണ്ടുപോയി വളര്‍ത്തുകയായിരുന്നുവെന്ന് വനിത പറഞ്ഞു. സംഭവത്തെക്കുറിച്ച് ആരെയും അറിയിച്ചില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത് കണക്കിലെടുക്കാതിരുന്ന പോലിസ് വിശദമായ ചോദ്യംചെയ്യലിനും അന്വേഷണത്തിനുമൊടുവില്‍ കുട്ടികളെ ആശുപത്രിയില്‍നിന്ന് കടത്തിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. കുട്ടികള്‍ കാണാതായ ഘട്ടത്തില്‍ പരാതിക്കാരുടെ സാമ്പിളുകളുടെ ഡിഎന്‍എ പരിശോധനയില്‍ കുട്ടികളുടെ ബന്ധം വ്യക്തമായി.
ഒരു കുട്ടിയെ 1996 ആഗസ്ത് 26 നും രണ്ടാമത്തെ കുട്ടിയെ 1999 ജൂലായ് 22 നുമാണ് തട്ടിയെടുത്തത്. ആശുപത്രിയില്‍നിന്ന് കുട്ടികള്‍ നഷ്ടമായത് അന്ന് വലിയ വാര്‍ത്തകളായിരുന്നു. സ്വദേശി വനിതയെ തുടര്‍നടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തതായി കിഴക്കന്‍ പ്രവിശ്യാ പോലിസ് അറിയിച്ചു.
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTപെരിയാറിലേക്കുള്ള മാലിന്യനിക്ഷേപം; എസ്ഡിപിഐ ഏലൂര്‍ പിസിബി ഓഫിസ്...
10 Jun 2023 5:30 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMT