Gulf

മലപ്പുറം സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍ക്കൊപ്പം നടക്കാനിറങ്ങിയപ്പോള്‍ കോര്‍ണിഷില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സൗദി ജര്‍മന്‍ ആശുപത്രയില്‍ ചികില്‍സയിലായിരുന്നു

മലപ്പുറം സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു
X

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കോണോംപാറ ചുങ്കം നിഷാദ് മാട്ടുമ്മല്‍ സലാം(38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍ക്കൊപ്പം നടക്കാനിറങ്ങിയപ്പോള്‍ കോര്‍ണിഷില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സൗദി ജര്‍മന്‍ ആശുപത്രയില്‍ ചികില്‍സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. പുതിയ വീട്ടില്‍ താമസം കഴിഞ്ഞ് എട്ടുമാസം മുമ്പാണ് ജിദ്ദയിലെത്തിയത്. എട്ട് വര്‍ഷത്തോളമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി നോക്കുകയായിരുന്നു. മൃതദേഹം മക്കയില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ് അബ്ദുസ്സലാം. മാതാവ്: നസീമ. ഭാര്യ: ഷംന. രണ്ട് മക്കളുണ്ട്.



Next Story

RELATED STORIES

Share it