Gulf

മൂവാറ്റുപുഴ കൂട്ടായ്മ സംഘടിപ്പിക്കുന്ന ആശ്രയോല്‍സവം വെള്ളിയാഴ്ച ദമ്മാമില്‍

ആശ്രയോല്‍സവം 2020 എന്ന പേരില്‍ ജനുവരി 31 നു ഖത്തീഫ് അനക്കിലുള്ള അല്‍ റിദാ ഓഡിറ്റോറിയത്തില്‍മെഗാ ഷോ പരിപാടികളോടെ അരങ്ങേറും.

മൂവാറ്റുപുഴ കൂട്ടായ്മ സംഘടിപ്പിക്കുന്ന ആശ്രയോല്‍സവം വെള്ളിയാഴ്ച ദമ്മാമില്‍
X

ദമ്മാം: കഴിഞ്ഞ പത്തുവര്‍ഷക്കാലമായി സൗദി പ്രവാസികള്‍ക്കിടയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന മൂവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മയായആശ്രയ പത്താം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു. ആശ്രയോല്‍സവം 2020 എന്ന പേരില്‍ ജനുവരി 31 നു ഖത്തീഫ് അനക്കിലുള്ള അല്‍ റിദാ ഓഡിറ്റോറിയത്തില്‍മെഗാ ഷോ പരിപാടികളോടെ അരങ്ങേറും. പരിപാടിയുടെഭാഗമായി സൗദിയിലെ ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ളവര്‍അണിനിരക്കുന്ന വടംവലി മല്‍സരവും, വനിതകള്‍ക്കായി പാചക മല്‍സരവും കുട്ടികളുടെ മറ്റു പരിപാടികളും സംഘടിപ്പിക്കും.

വൈകീട്ട് നടക്കുന്ന കലാവിരുന്നില്‍ പ്രമുഖ മാപ്പിളപാട്ട് കലാകാരന്‍ കൊല്ലം ഷാഫി, പ്രമുഖ കലാകാരന്‍നിസാം കോഴിക്കോട് എന്നിവരുടെനേത്യത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹിക മാധ്യമ, കലാരംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. മെഡിക്കല്‍ ക്യാംപ്, ഫോട്ടോ ഗാലറി, കുട്ടികളുടെയും വീട്ടമ്മമാരുടേയുംവിവിധയിനം ക്രാഫ്റ്റ് ഷോകള്‍ കൂടാതെ ലൈവ് ഫുഡ്സ്റ്റാളുകളും ഒരുക്കും. കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്ക് ചാരിറ്റിയുടെ ഭാഗമായി വര്‍ഷത്തില്‍സാമ്പത്തിക സഹായവും മെഡിക്കല്‍ പരിരക്ഷയും നിരന്തരായി ആശ്രയയുടെ സഹായത്തോടെ നല്‍കിവരുന്നതായി സംഘാടകര്‍ അറിയിച്ചു.

അതുപോലെ ഭവനരഹിതരായവര്‍ക്കുള്ള സഹായം, വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതികള്‍,ഇരു പ്രളയദുരന്തത്തിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച്അധികാരികളുടെയും പ്രത്യേക പ്രശംസകള്‍ക്ക് അര്‍ഹരായി. സൗദിയിലുള്ള മുഴുവന്‍ മുവാറ്റുപുഴ പ്രവാസികള്‍ക്കും ഭാവി കരുതലിന്റെ ഭാഗമായി നാട്ടില്‍ കമ്പനിതുടങ്ങിക്കൊണ്ട് ഷെയര്‍ ബിസിനസ് രീതിയില്‍ പദ്ധതിക്ക് തുടക്കംകുറിക്കുകയും നൂറുകണക്കിനു അംഗങ്ങള്‍ പദ്ധതി ഉപയോഗപ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it