ഖത്തറില്‍ 24 മണിക്കൂറിനിടെ 560 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
49 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 49 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം 4663 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 4192 പേര് ഇപ്പോള്‍ ചികില്‍സയില്‍ ഉണ്ട്. കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. വൈറസ് വ്യാപനം ഇപ്പോള്‍ രാജ്യത്ത് അതിന്റെ മൂര്‍ധന്യത്തിലേക്കു കടക്കുകയാണ്. ഇത് താഴോട്ട് പോകും മുമ്പ് ഏതാനും ദിവസം തുടരാനാണ് സാധ്യത. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് കണ്ടെത്തുന്നത് ഊര്‍ജിതപ്പെടുത്തിയതും പോസിറ്റീവ് കേസുകള്‍ കൂടാന്‍ കാരണമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1947 പേരെ രോഗപരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് 564 പേര്‍ക്ക് കൊറോണ പോസിറ്റീവായത്.
RELATED STORIES
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMTയുഎസിലെ ക്യൂന്‍സില്‍ ഇന്ത്യന്‍ പൗരനെ വെടിവച്ചുകൊന്നു
27 Jun 2022 7:07 AM GMT