കൂടുതല്‍ വിമാനങ്ങള്‍ സജ്ജം; നാട്ടില്‍നിന്ന് ഗള്‍ഫിലേക്കും സര്‍വീസ്
അവധിക്കുപോയി ലോക്ക് ഡൗണ്‍ മൂലം നാട്ടില്‍ കുടുങ്ങിയ നിരവധി പേര്‍ക്ക് തിരിച്ചെത്താന്‍ ഈ സംവിധാനം സൗകര്യമാവും. ഈ മാസം 26 മുതല്‍ ജൂണ്‍ നാലുവരെയുള്ള വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പുതിയ ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. അബൂദബിയില്‍നിന്നും ദുബയില്‍നിന്നും നിരവധി വിമാനങ്ങള്‍ പ്രഖ്യാപിച്ചതിനു പുറമെ ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ഗള്‍ഫിലേക്കും വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവധിക്കുപോയി ലോക്ക് ഡൗണ്‍ മൂലം നാട്ടില്‍ കുടുങ്ങിയ നിരവധി പേര്‍ക്ക് തിരിച്ചെത്താന്‍ ഈ സംവിധാനം സൗകര്യമാവും. ഈ മാസം 26 മുതല്‍ ജൂണ്‍ നാലുവരെയുള്ള വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് അബൂദബിയില്‍നിന്നും ദുബയില്‍നിന്നുമായി കേരളത്തിലേക്ക് ഏഴ് വിമാനങ്ങളാണുള്ളത്.
ദുബയ്- കൊച്ചി (11.50), ദുബയ്- കണ്ണൂര്‍ (12.50), അബൂദബി- കോഴിക്കോട് (13.20), അബൂദബി- തിരുവനന്തപുരം (15.20), ദുബയ്- കോഴിക്കോട് (15.20), ദുബയ്- തിരുവനന്തപുരം (17.20), അബൂദബി- കണ്ണൂര്‍ (17.30) എന്നിവയാണ് അന്നത്തെ സര്‍വീസുകള്‍. 27ന് ദുബയ്- കൊച്ചി (11.50), അബൂദബി- കോഴിക്കോട് (12.20), ദുബയ്- കണ്ണൂര്‍ (12.50), അബൂദബി- കൊച്ചി(13.50), ദുബയ്- കോഴിക്കോട് (15.20), അബൂദബി- തിരുവനന്തപുരം (15.20) എന്നീ സര്‍വീസുകളുണ്ടാവും.
28ന് ദുബയ്- കൊച്ചി (11.50), ദുബയ്- കണ്ണൂര്‍ (12.50), അബൂദബി- കൊച്ചി(13.50), ദുബയ്- കോഴിക്കോട് (15.20), ദുബയ്- തിരുവനന്തപുരം (17.20) എന്നിവയാണ് സര്‍വീസുകള്‍.
29ന് ദുബയ്- കൊച്ചി (11.50), ദുബയ്- കണ്ണൂര്‍ (12.50), അബൂദബി- കൊച്ചി(13.50), ദുബയ്- കോഴിക്കോട് (15.20), ദുബയ്- തിരുവനന്തപുരം (17.20) വിമാനങ്ങള്‍ സര്‍വീസ് നടത്തും.
30ാം തിയ്യതിയും ദുബയ്- കൊച്ചി (11.50), ദുബയ്- കണ്ണൂര്‍ (12.50), അബൂദബി- കൊച്ചി(13.50), ദുബയ്- കോഴിക്കോട് (15.20), ദുബയ്- തിരുവനന്തപുരം (17.20) സര്‍വീസുകളുണ്ടാവും.
31ന് ദുബയ്- കൊച്ചി (11.50), അബൂദബി- കോഴിക്കോട് (12.20), ദുബയ്- കണ്ണൂര്‍ (12.50), ദുബയ്- കോഴിക്കോട് (15.20), അബൂദബി- തിരുവനന്തപുരം (15.20), ദുബയ്- തിരുവനന്തപുരം (17.20) വിമാനങ്ങള്‍ പറക്കും.
ജൂണ്‍ ഒന്നിന് ദുബയ്- കൊച്ചി (11.50), ദുബയ്- കണ്ണൂര്‍ (12.50), അബൂദബി- കൊച്ചി(13.50), ദുബയ്- കോഴിക്കോട് (15.20), അബൂദബി- കണ്ണൂര്‍ (16.30), ദുബയ്- തിരുവനന്തപുരം (17.20) സര്‍വീസുകളുണ്ടാവും.
ജൂണ്‍ രണ്ടിന് ദുബയ്- കൊച്ചി (11.50), അബൂദബി- കോഴിക്കോട് (12.20), ദുബയ്- കണ്ണൂര്‍ (12.50), അബൂദബി- തിരുവനന്തപുരം (15.20), ദുബയ്- തിരുവനന്തപുരം (17.20), അബൂദബി- കണ്ണൂര്‍ (17.30)
ജൂണ്‍ മൂന്നിന് ദുബയ്- കൊച്ചി (11.50), അബൂദബി- കോഴിക്കോട് (12.20), ദുബയ്- കണ്ണൂര്‍ (12.50), അബൂദബി- കൊച്ചി(13.50), ദുബയ്- കോഴിക്കോട് (15.20), അബൂദബി- തിരുവനന്തപുരം (15.20).
ജൂണ്‍ നാലിന് ദുബയ്- കൊച്ചി (11.50), അബൂദബി- കോഴിക്കോട് (12.20), ദുബയ്- തിരുവനന്തപുരം (17.20) വിമാനങ്ങളാണുണ്ടാവുക. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കൂടുതല്‍ വിമാനങ്ങള്‍ ഈ ഘട്ടത്തില്‍ സര്‍വീസ് നടത്തും.
RELATED STORIES
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;...
30 Nov 2023 3:21 PM GMTരണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്ട്രേലിയ...
25 Nov 2023 5:00 AM GMTഫൈനല്‍ കൈവിട്ടു; ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു; ആറാം ...
19 Nov 2023 4:23 PM GMTവീണ്ടും ഷമി ഹീറോ; കിവികളെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍
15 Nov 2023 5:31 PM GMTവാങ്കഡെയില്‍ ബാറ്റിങ് വെടിക്കെട്ടുമായി കോഹ്ലിയും ശ്രേയസും; കൂറ്റന്‍...
15 Nov 2023 12:43 PM GMTഇന്ന് ലോകകപ്പ് സെമിപ്പോര്; കുതിപ്പ് തുടരാന്‍ ഇന്ത്യ, തടയാന്‍ കിവികള്‍
15 Nov 2023 5:11 AM GMT