Gulf

മെഡിക്കല്‍ എത്തിക്‌സ്: ഡോ. മുഹമ്മദ് അലി അല്‍ബാര്‍ 11ന് ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നു

ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ), ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'മെഡിക്കല്‍ എത്തിക്‌സ് ഒരിസ്‌ലാമിക പരിപ്രേക്ഷ്യം' എന്ന വിഷയത്തില്‍ മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മുഖാമുഖം ഒക്ടോബര്‍ 11ന് വൈകീട്ട് 5 മണിക്ക് ജിദ്ദ നാഷനല്‍ ആശുപത്രി (ജെഎന്‍എച്ച്) കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

മെഡിക്കല്‍ എത്തിക്‌സ്: ഡോ. മുഹമ്മദ് അലി അല്‍ബാര്‍ 11ന് ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നു
X

ജിദ്ദ: ലോകപ്രശസ്ത ഇസ്‌ലാമികപണ്ഡിതനും സൗദി വൈദ്യശാസ്ത്ര വിദഗ്ധനുമായ ഡോ. മുഹമ്മദ് അലി അല്‍ബാര്‍ (എഫ്ആര്‍സിപി) ആധുനിക വൈദ്യശാസ്ത്ര വിഷയങ്ങളിലെ ഇസ്‌ലാമിക വിധിവിലക്കുകളെക്കുറിച്ച് ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നു. ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ), ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'മെഡിക്കല്‍ എത്തിക്‌സ് ഒരിസ്‌ലാമിക പരിപ്രേക്ഷ്യം' എന്ന വിഷയത്തില്‍ മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മുഖാമുഖം ഒക്ടോബര്‍ 11ന് വൈകീട്ട് 5 മണിക്ക് ജിദ്ദ നാഷനല്‍ ആശുപത്രി (ജെഎന്‍എച്ച്) കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

അവയവദാനം, ഭ്രൂണശാസ്ത്രം, മസ്തിഷ്‌ക മരണം, പ്രവാചകവൈദ്യം, ജനിതകവൈകല്യങ്ങള്‍, ക്ലോണിങ്, വിത്ത് കോശഗവേഷണം, കൃത്രിമ ബീജസങ്കലനം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, പുകയില സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ അദ്ദേഹം സദസ്സുമായി സംവദിക്കുമെന്ന് ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി, ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, പ്രോഗ്രം ചീഫ് കോ-ഓഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ എന്നിവര്‍ അറിയിച്ചു.

ആധുനികകാലത്തെ പ്രധാന വൈദ്യശാസ്ത്ര വിഷയങ്ങളില്‍ മതവിധി പുറപ്പെടുവിക്കുന്നതിന് ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന വൈദ്യശാസ്ത്ര വിദഗ്ധനായ ഡോ. മുഹമ്മദ് അലി അല്‍ബാര്‍ 100 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. നേരത്തെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക വൈദ്യശാസ്ത്ര ഉപദേഷ്ടാവായിരുന്ന ഡോ.അല്‍ബാര്‍ ഇപ്പോള്‍ ജിദ്ദ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ എത്തിക്‌സ് സെന്റര്‍ വിഭാഗം മേധാവിയാണ്.

Next Story

RELATED STORIES

Share it