കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

കെഒസി ആശുപത്രിയില്‍ കെആര്‍എച്ച് കമ്പനിക്കു കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണു മരിച്ചത്.

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കെഒസി ആശുപത്രിയില്‍ കെആര്‍എച്ച് കമ്പനിക്കു കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണു മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതോടെ സിക്‌സ്ത് റിങ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണ് അപകടം. നഴ്‌സ്മാരുമായി ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം കുവൈത്തിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മറ്റു നഴ്‌സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മേഴ്‌സി അബ്ബാസിയയിലാണു താമസം. ഭര്‍ത്താവ് ബിജു കുവൈത്തിലാണ്. ഒരു മകള്‍ നാട്ടിലാണ്.
RELATED STORIES

Share it
Top