മലയാളി ഫുട്‌ബോള്‍ താരം അബൂദബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
വര്‍ഷങ്ങളോമായി ജിദ്ദ ബ്ലൂസ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ അംഗമായിരുന്നു
റിയാദ്: ഫുട്‌ബോള്‍ കളിക്കാരനും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഫുട്‌ബോള്‍ ക്ലബ് ഐഎഫ്എഫ്-എഫ്‌സി മുന്‍ താരവും ടീം ക്യാപ്റ്റനുമായ ഉണ്ണീന്‍ കുട്ടി ഉതുക്കുങ്ങല്‍( 38) വാഹന അപകടത്തില്‍ മരണപെട്ടു. ഇന്നലെ അബുദബിയില്‍ ഉണ്ടായ വാഹന അപകടത്തിലാണ് മരണപെട്ടത്. മലപ്പുറം ജില്ലയിലെ തുക്കുങ്ങല്‍ തൊടുകുത്തുപറമ്പ് സ്വദേശി അയിനിക്കുന്നന്‍ അലവിക്കുട്ടി കാക്കയുടെ മകനാണ് ഉണ്ണീന്‍ കുട്ടി. വര്‍ഷങ്ങളോളം ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന ഉണ്ണീന്‍ കുട്ടി ജോലിചെയ്യുന്ന സ്ഥാപനം യുഎയിലേക്ക് മാറിയപ്പോള്‍ കമ്പനിയുടെ കൂടെ ഒരു വര്‍ഷത്തോളമായി ദുബയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജിദ്ദയിലും റിയാദിലുമുള്ള ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ഏറെ പ്രയങ്കരനായിരുന്നു ഉണ്ണീന്‍. വര്‍ഷങ്ങളോമായി ജിദ്ദ ബ്ലൂസ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ അംഗമായിരുന്നു. സഹോദരങ്ങള്‍: ഫെയ്മസ് ബാവ, അലി, സമദ്. മയ്യിത്ത് വെള്ളിയാഴ്ച നാട്ടിൽ എത്തിച്ച് ഒതുക്കുങ്ങൽ, മറ്റത്തൂർ തൊടുകുത്ത് പറമ്പ് ജുമാ മസ്ജിദ് കബറിസ്ഥാനിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT